പൊതുജനങ്ങൾക്ക് നീന്തിത്തുടിക്കാൻ അഞ്ച് പുതിയ ബീച്ചുകൾ; സൺ ലോഞ്ചറുകളും എയർ കണ്ടീഷൻഡ് ഭക്ഷണശാലയും

Mail This Article
ജിദ്ദ∙ പൊതുജനങ്ങൾക്ക് ജിദ്ദയിൽ നീന്തലിനായി വിപുലമായ ബീച്ചുകൾ വരുന്നു. ജിദ്ദ ഒബ്ഹൂറിൽ അഞ്ച് പുതിയ ബീച്ചുകളാണ് നീന്തലിനായി തയ്യാറാക്കുന്നത്. സൗത്ത് ഒബഹൂറിൽ രണ്ടെണ്ണവും വാട്ടർഫ്രണ്ടിൽ മൂന്നെണ്ണവുമാണ് ഒരുങ്ങുന്നത്.
സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ 24,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നീന്താൻ 400 മീറ്റർ ബീച്ച് പദ്ധതിയിൽ ഉൾപ്പെടുന്നു. ഔട്ട്‌ഡോർ, ഇൻഡോർ ഇരിപ്പിടങ്ങൾ ഉൾപ്പെടെ നിരവധി സൗകര്യങ്ങളും സംയോജിത സേവനങ്ങളും പ്രോജക്‌റ്റിൽ അവതരിപ്പിക്കുന്നു. സൺ ലോഞ്ചറുകൾ, ഐസ്ക്രീം, കോഫി കിയോസ്കുകൾ എന്നിവയും എയർ കണ്ടീഷൻഡ് ചെയ്ത ഭക്ഷണശാലകളും ഇതിലുണ്ടാകും.
ഏപ്രിൽ 24 ന് തുറന്ന ജിദ്ദ ക്രീക്ക് ബീച്ചിന് പുറമേയാണിത്. അതേസമയം തുറന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ക്രീക്ക് ബീച്ച് പദ്ധതിയുടെ നടത്തിപ്പ് കരാർ റദ്ദാക്കുന്നതായി ജിദ്ദ മേയർ അറിയിച്ചു. നിക്ഷേപകൻ ഒപ്പിട്ട കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതാണ് റദ്ദാക്കാൻ കാരണം. ബീച്ചിലേയ്ക്കുള്ള പ്രവേശനത്തിന് പൊതുജനങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നതും ബീച്ചിന്റെ നിർമ്മാണവും ലംഘനങ്ങളുമാണ് കണ്ടെത്തിയത്.
English Summary: 5 new beaches set to open for swimming in Jeddah Obhur