തീർഥാടകർക്ക് എയർ ടാക്സി സൗകര്യം ഒരുക്കാൻ സൗദി
Mail This Article
റിയാദ് ∙ ഹജ്, ഉംറ തീർഥാടകർക്കായി സൗദി അറേബ്യയിൽ എയർ ടാക്സി സേവനം ആരംഭിക്കുന്നു. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽനിന്ന് മക്കയിലെ ഹറം പള്ളിയിലേക്കും സമീപത്തെ പുണ്യ കേന്ദ്രങ്ങളിലേക്കും സർവീസ് നടത്താനാണ് പദ്ധതി.
ലിലിയം ഇനത്തിൽപെട്ട 100 ഇലക്ട്രിക് ചെറുവിമാനങ്ങൾ വാങ്ങാൻ ജർമൻ കമ്പനിയുമായി കരാർ ഒപ്പിട്ടതായി സൗദി എയർലൈൻസ് (സൗദിയ) ഗ്രൂപ്പ് വക്താവ് അബ്ദുല്ല അൽ ഷഹ്റാനി പറഞ്ഞു. ഹറം പള്ളിക്കു സമീപമുള്ള ഹോട്ടലുകളിലെ ഹെലിപാഡുകളിലാണ് തീർഥാടകരെ ഇറക്കുക. പരമാവധി വേഗം 200 കിലോമീറ്റർ. പരീക്ഷണാർഥം ആരംഭിക്കുന്ന എയർ ടാക്സി സേവനം വിജയകരമായാൽ സൗദിയുടെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും.