ബർദുബായ് കൃഷ്ണ ക്ഷേത്രത്തിൽ തിരക്ക്

Mail This Article
ദുബായ് ∙ മകരവിളക്ക്, പൊങ്കൽ, ബീഹു, മകരസംക്രാന്തി, മകരജ്യോതി എന്നിവയോടനുബന്ധിച്ച് ബർദുബായിലെ കൃഷ്ണ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. മലയാളികൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ നിന്നുള്ള വിശ്വാസികളും പ്രാർഥനയ്ക്ക് എത്തി. ദർശനം വ്യത്യസ്ത സമയങ്ങളിൽ ക്രമീകരിച്ചതിനാൽ തിരക്ക് നിയന്ത്രണ വിധേയമായിരുന്നു. ബർദുബായിൽ പ്രവർത്തിക്കുന്ന ശിവക്ഷേത്രം മാത്രമാണ് അടച്ചത്. ഇതിന്റെ പ്രവർത്തനങ്ങൾ ജബൽഅലിയിൽ തുറന്ന പുതിയ ക്ഷേത്രത്തിലേക്കു മാറ്റിയിരുന്നു. എന്നാൽ കൃഷ്ണ ക്ഷേത്രത്തിൽ ദർശനം തുടരുന്നുണ്ട്. ദിവസേന രാവിലെയും വൈകിട്ടുമായിരിക്കും ആരതി.
ഇതിനു പുറമേ ഉത്സവദിവസങ്ങളിൽ പ്രത്യേക പൂജകളും ഉണ്ടായിരിക്കും. പൂജകൾക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന പെരുമാൾ ഫ്ലവേഴ്സ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളും ഇവിടെ പ്രവർത്തനം തുടരുന്നുണ്ട്.