സുഹാര്‍ ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽ മാതൃശിശു ആരോഗ്യ പരിചരണ വിഭാഗം ആരംഭിച്ചു
Mail This Article
സുഹാർ ∙ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ ഭാഗമായ സുഹാറിലെ 60 കിടക്കകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആസ്റ്റർ അൽ റഫ ഹോസ്പിറ്റൽ, മദർ ആന്റ് ചൈൽഡ് കെയർ ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചു. ഗർഭധാരണം മുതൽ പ്രസവം വരെയുള്ള അമ്മയുടെ യാത്രയെ പിന്തുണയ്ക്കുന്നതിനും ആവശ്യാനുസരണം പ്രത്യേക പീഡിയാട്രിക്, നവജാതശിശു പരിചരണം നൽകുന്നതിനും മാതൃശിശു പരിപാലനത്തിനുള്ള സമർപ്പിത വകുപ്പ് പൂർണ്ണമായും സജ്ജമാണ്.
ഉദ്ഘാടന ചടങ്ങിൽ സുഹാർ വാലി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ ശിഹാബ് അൽ ബലൂശി മുഖ്യാതിഥിയായി പങ്കെടുത്തു. യു എ ഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ആസ്റ്റർ ഹോസ്പിറ്റൽസ് ക്ലിനിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ഡോ. ഷെർബാസ് ബിച്ചു, ഒമാൻ, ആസ്റ്റർ ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ശൈലേഷ് ഗുണ്ടു, സുഹാർ ഹോസ്പിറ്റലിലെ ഒബ്‌സ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ഷെയ്ഖ അൽ ജാബ്രി, ആസ്റ്റർ ഒമാനിലെ ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.