ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 27, 28 തീയതികളിൽ

Mail This Article
അജ്മാൻ ∙ പതിനാലാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവം 27, 28 തീയതികളിൽ അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കും. പരിപാടിയിൽ പതിനായിരത്തോളം ഭക്തർക്ക് അന്നദാനവും ഉണ്ടായിരിക്കും. തിരുവപ്പനയ്ക്കു മുന്നോടിയായുള്ള കലവറ നിറയ്ക്കൽ കഴിഞ്ഞ ദിവസം നടന്നു. പരിപാടിക്കായി കണ്ണൂരിൽനിന്നും പത്തോളം തെയ്യം കലാകാരന്മാരും എത്തിയിട്ടുണ്ട്. 27ന് ഉച്ചയ്ക്ക് മലയിറക്കത്തോടെ ഉത്സവത്തിന് തിരിതെളിയും. വൈകിട്ട് 5ന് മുത്തപ്പൻ വെള്ളാട്ടം, 7ന് മുടിയഴിക്കൽ, രാത്രി കലശം വരവ്, കളിക്കപ്പാട്ട് എന്നിവ നടക്കും. 28ന് രാവിലെ 6ന് മഹാഗണപതി ഹോമം, 7ന് തിരുവപ്പന, വെള്ളാട്ടം, 8ന് കുട്ടികൾക്ക് ചോറൂണ്, ഉച്ചക്ക് 2ന് പള്ളിവേട്ട, വൈകിട്ട് 7ന് മുടിയഴിക്കൽ എന്നിവയോടെ സമാപനമാകും. ചോറുണിന് മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. 15,000 ഭക്തരെയാണ് പ്രതീക്ഷിക്കുന്നത്.