കലോത്സവ ലോഗോ പ്രകാശനം ചെയ്തു
Mail This Article
ഷാർജ∙ യുവകലാസാഹിതി യു എ ഇ നവംബറിൽ നടത്തുന്ന കുട്ടികളുടെ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം മുൻ കൃഷി മന്ത്രി മുല്ലക്കര രത്നാകരനും മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാറും ചേർന്ന് നിർവ്വഹിച്ചു. ഭാരവാഹികളായ പ്രശാന്ത് ആലപ്പുഴ, വിൽസൺ തോമസ്, സുഭാഷ് ദാസ്, ബിജു ശങ്കർ, ജിബി ബേബി,അജി കണ്ണൂർ, നമിത സുബീർ, സർഗ റോയ്, പ്രദീഷ് ചിതറ, സുബീർ, അഭിലാഷ്, അഡ്വ. സ്മിനു സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
മത്സരാടിസ്ഥാനത്തിൽ ലഭിച്ച സൃഷ്ടികളിൽ നിന്ന് ഉണ്ണിരാജ് രാവണേശ്വരം തയ്യാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്. നവംബർ 2, 3, 8, 9, 10 തീയതികളിൽ അജ്മാനിലെ മെട്രോ പോളിറ്റൻ സ്കൂളിലാണ് കലോത്സവം അരങ്ങേറുക.