അമ്മയെ കാണാൻ – സ്മിത രഞ്ജിത്ത് എഴുതിയ കവിത
Mail This Article
എന്തിനെന്നറിയാതെ എനിക്കെപ്പോഴും
തോന്നാറുണ്ടെന്നമ്മയെ കാണാനിടയ്ക്കിടെ
അപ്പോഴും തോന്നുമെനിക്കിപ്പോഴും തോന്നും
പിന്നെപ്പോഴും തോന്നാറുണ്ടിങ്ങനെ
അന്നൊക്കെ തോന്നുമ്പോൾ ഓടിച്ചെന്നമ്മയെ
കെട്ടിപ്പിടിക്കുമ്പോഴമ്മ വാരിപ്പുണരാറുണ്ടെന്നെ
ഇന്നിന്റെ തിരക്കിലും ഒറ്റയ്ക്കിരിക്കുമ്പോൾ
ഇപ്പോഴും തോന്നാറുണ്ടെനിക്കങ്ങനെ
ഓടിച്ചെന്നു ഞാൻ ചാരത്തണയാൻ നോക്കു-
മ്പോളെവിടെയുമമ്മയെക്കാണാറില്ലെന്നോർത്തു
ഞാൻ പിന്നെയും കണ്ണീർ പൊഴിക്കാറു-
ണ്ടെന്തിനെന്നറിയാതെയിപ്പൊഴും
കണ്ണീരു വറ്റിയുണങ്ങിയ കണ്ണീർച്ചാലിനെ
എൻ നനഞ്ഞ കൈവിരലുകളാൽ
തുടച്ചു വടിച്ചൊപ്പിയെടുത്തിട്ടുമപ്പൊഴും
വീഴുന്നു രണ്ടുനീർത്തുള്ളികൾ മിഴികളിൽ
നിന്നെന്തിനെന്നറിയാതെ പിന്നെയും.