ADVERTISEMENT

ബോളിവുഡിൽ വൻ വിജയം നേടിയ ഹൗസ്‌ഫുൾ സീരീസ് സിനിമകളിൽ നാലാമത്തേതായ ഹൗസ്‌ഫുൾ 4 ട്രൈലർ  പുറത്തിറങ്ങി. അക്ഷയ് കുമാർ, ഋതേഷ് ദേശ്‌മുഖ് ,റാണാ ദഗുബാട്ടി ,ബോബി ഡിയോൾ ,കൃതി സനോൻ ,പൂജാ ഹെഗ്‌ഡേ ,കൃതി ഖാർബന്ധ , ചുങ്കി പാണ്ഡെ , ബൊമൻ ഇറാനി, നവാസുദീൻ സിദ്ദീഖി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

Housefull 4 |Official Trailer|Akshay|Riteish|Bobby|Kriti S|Pooja|Kriti K|Sajid N|Farhad| Oct 25

 

1419 മുതൽ 2019 വരെയുള്ള അറുന്നൂറു വർഷത്തെ പുനർജന്മവുമായി ബന്ധപ്പെട്ട നർമരസമുള്ള ഫാന്റസി പ്രമേയമാണ് ചിത്രത്തിന്റേത്. ബാഹുബലി സിനിമയിലെ രംഗങ്ങൾ സ്പൂഫ് രീതിയില്‍ ചിത്രത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. പ്രഭാസ് പാമ്പിനെ ഉപയോഗിച്ച് തമന്നയെ ഭയപ്പെടുത്തുന്ന രംഗവും യുദ്ധത്തിനിടെ അമ്പെയ്യുന്ന രംഗവുമൊക്കെ കോമഡി രീതിയിൽ ചിത്രത്തിൽ കാണാം.

 

ഫർഹാദ് സംജിയാണ്  സംവിധായകൻ. നിർമാതാവ് കൂടിയായ സജിത്ത്  നദിയാദ്‌വാലയുടെ കഥയ്ക്ക് തിരക്കഥ രചിച്ചിട്ടുള്ളത് സജിത്ത് സംജിയാണ്. ദേവി ശ്രീപ്രസാദ് , സോഹലീ സെൻ ,വിപിൻ പട്ട്വാ, തനിഷ്ക് ഭഗച്ചി  ,ഗുരു റാന്തവെ ,രജത് നാഗ് പാൽ എന്നീ ആറു സംഗീത സംവിധായകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഫോക്‌സ്  സ്‌റ്റാർ സ്റ്റുഡിയോസും  നദിയാദ്‌വാല ഗ്രാൻഡ്‌സൺ എന്റർടെയ്ൻമെന്റും  സംയുക്തമായി നിർമിച്ച 'ഹൗസ്‌ഫുൾ 4 ' ദീപാലിയോടനുബന്ധിച്ചു ഒക്ടോബർ 25 ന് പ്രദർശനത്തിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com