30 ലക്ഷത്തിന്റെ സിനിമയുമായി വിജയ് ബാബു; സുല്ല് ട്രെയിലർ

Mail This Article
വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പെരിമെന്റ്സില്‍ നിന്നും പുതിയൊരു ചിത്രം റിലീസിനെത്തുന്നു. സുല്ല് എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ വിഷ്ണു ഭരദ്വാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. നവാഗതരെ പ്രോത്സാഹിപ്പിക്കാൻ വിജയ് ബാബു തുടങ്ങിയ പുതിയ നിർമാണകമ്പനിയാണ് ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പെരിമെന്റ്സ്. ജനമൈത്രി ആയിരുന്നു ഈ ബാനറിൽ പുറത്തിറങ്ങിയ ആദ്യ ചിത്രം.
സുല്ല് എന്ന സിനിമയുടെ ബജറ്റ് 30 ലക്ഷത്തിനും താഴെയാണ്. ചിത്രത്തില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന സാങ്കേതികപ്രവര്‍ത്തകരുടെ ശരാശരി പ്രായം 23ല്‍ താഴെയും. സിനിമ സ്വപ്നം കണ്ടുനടക്കുന്ന ഒരുപാട് ചെറുപ്പക്കാര്‍ക്ക് പ്രചോദനമേകുന്ന രീതിയിൽ വിജയ് ബാബു തുടങ്ങിയ സംരംഭം ഇപ്പോൾ തന്നെ സിനിമാലോകത്ത് ചർച്ചയായി കഴിഞ്ഞു.
വീട്ടിലെ അലമാരയില്‍ കുടുങ്ങിപ്പോകുന്ന കുട്ടിയുടെ കഥയാണ് സുല്ല് എന്ന ചിത്രം പറയുന്നത്. നവാഗതരായ ബാലതാരങ്ങള്‍ക്കൊപ്പം വിജയ് ബാബുവും അനുമോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ടൈറ്റില്‍ മ്യൂസിക് അഭിരാമി സുരേഷ്. അസോസിയേറ്റ് ഡയറക്ടര്‍ അരുൺ സുരേഷ്. സ്റ്റിജിൻ സ്റ്റാർവ്യൂ ഛായാഗ്രഹണം.