വിവാഹവാർത്ത അടിസ്ഥാനരഹിതം: സ്വാസിക
Mail This Article
വിവാഹിതയാകുന്നുവെന്ന വാർത്ത അടിസ്ഥാനഹരിതമെന്ന് നടി സ്വാസിക. നടനും എഴുത്തുകാരനുമായ ബദ്‌രിനാഥുമായി താരം വിവാഹിതയാകുന്നുവെന്നാണ് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നത്. വെബ്സീരിസിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് എടുത്തൊരു ചിത്രമാണ് തെറ്റായ രീതിയിൽ പ്രചരിച്ചത്. പത്തുവർഷത്തെ പരിചയവും സൗഹൃദവുമുള്ള വ്യക്തിയാണ് ബദ്‌രിനാഥെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും സ്വാസിക മനോരമ ഓൺലൈനിനോടു പറഞ്ഞു.
‘ഞാനും ബദ്‌രിനാഥും ഒരുമിച്ചൊരു വെബ് സീരിസ് ഷൂട്ട് ചെയ്തിരുന്നു. ഫെബ്രുവരി 14ന് അതിന്റെ ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. അതിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് എടുത്തൊരു ചിത്രമാണത്. ആ ഫോട്ടോയ്ക്ക് അങ്ങനെയൊരു അടിക്കുറിപ്പ് നൽകാനും കാരണമുണ്ട്. ഞങ്ങൾ തമ്മിൽ വർഷങ്ങളായുള്ള സൗഹൃദമുണ്ട്’.
‘സിനിമാകമ്പനി മുതൽ ഒരുമിച്ച് പ്രവർത്തിക്കുന്നതാണ്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും കണ്ടറിഞ്ഞ ആളാണ്. ആ പ്രാധാന്യം ഉള്ളതു കൊണ്ടാണ് അങ്ങനെ എഴുതിയത്.വെബ്സീരിസിന്റെ ടെലികാസ്റ്റ് അടുത്തതുകൊണ്ടാണ് ഇപ്പോൾ ഈ ചിത്രം പങ്കുവച്ചത്.’–സ്വാസിക വ്യക്തമാക്കി.