ADVERTISEMENT

സാംസങ് ഗാലക്സി അൺപാക്ഡ് ഇവന്റിൽ ഏറ്റവും പുതിയ എസ്25 സീരീസ് സ്മാര്‍ട് ഫോണുകൾ അവതരിപ്പിച്ചു. സമ്മിശ്ര പ്രതികരണമാണ് ഫോണുകളുമായി ബന്ധപ്പെട്ട ഉയരുന്നത്. ആപ്പിൾ ചെറിയ മാറ്റങ്ങളുമായി മാത്രം ലോഞ്ച് ഇവന്റുകളിൽ പങ്കെടുക്കുന്നതിൽ കളിയാക്കിയിരുന്ന ഗാലക്സി ആരാധകരെ തിരിച്ചടിക്കാനുള്ള ഒരു അവതരണമായിരുന്നു ഇത്തവണത്തേതെന്നാണ് ചിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.

തൊട്ടുപിന്നാലെ ഫോണിന്റെ പരസ്യവും യൂട്യൂബിലെത്തി, പക്ഷേ ഗൂഗിളിന്റെ ജെമിനെ ഫീച്ചറുകളുടെ ഒരു ഷോകേസ് പോലെയാണ് പരസ്യമെന്ന് വിമർശകർ അവകാശപ്പെടുന്നു. എന്തൊക്കെയാണ് എസ് 25ൽ എത്തിയതെന്ന് പരിശോധിക്കാം.

മികച്ച പ്രകടനം

എസ് 24നേക്കാൾ മികച്ച പ്രകടനം നടത്താൻ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ എലൈറ്റ് ചിപ്സെറ്റാണ് എസ് 25ൽ വരുന്നത്. സാംസങ് അൺപാക്ഡ് സ്റ്റേജിൽ പ്രദർശിപ്പിച്ചിരിക്കുന്ന നമ്പറുകളുടെ അടിസ്ഥാനത്തിൽ, CPY 37 ശതമാനം വേഗതയും GPU മുൻ തലമുറ ചിപ്പിനെ അപേക്ഷിച്ച് 30 ശതമാനം വേഗവുമാണ് നൽകുന്നത്. കൂടാതെ, NPU 40 ശതമാനം വേഗതയുള്ളതാണ്, ഇത് എഐ ടാസ്ക്കുകൾ വർദ്ധിപ്പിക്കും.

ക്യാമറയിലും മാറ്റങ്ങൾ

ഗാലക്‌സി എസ് 25, ഗാലക്‌സി എസ് 25 പ്ലസ് എന്നിവ ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയ്‌ക്കെതിരെ മത്സരിക്കാനായി ക്യാമറയിൽ ചെറിയ മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്. ബേസ് മോഡലിലും എത്തിയിരിക്കുന്ന പുതിയ 50 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ സെൻസറാണ് വന്നിരിക്കുന്ന വലിയ മാറ്റം.10 ബിറ്റ് വിഡിയോ റെക്കോർഡിങാണ് നൽകിയിരിക്കുന്നത്.

എസ് 25 അൾട്രയിൽ  200 മെഗാപിക്സലാണ് പ്രധാന ക്യാമറ വരുന്നത്.ഇവിടെയും 12 മെഗാപിക്സലിൽനിന്നും 50 എംപി അള്‍ട്രാവൈഡ് ക്യാമറയായി മാറിയിരിക്കുന്നു.

s25n - 1

മികച്ച സുരക്ഷ

‌‌ആന്റി-റിഫ്ലെക്റ്റീവ് കോർണിങ് ഗൊറില്ലാ ആർമർ 2 മികച്ച സുരക്ഷ ഉറപ്പുവരുത്തുന്നു.ലാബ് പരിശോധനകളിൽ 7.2 അടി ഉയരത്തില്‍ നിന്നുകോൺക്രീറ്റിന് സമാനമായ വസ്തുവിലേക്കുള്ള വീഴ്ച പ്രതിരോധിച്ചു. ഫെബ്രുവരി 4 മുതൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English Summary:

The introductory advertisement for the Samsung S25 Ultra, a 5-minute and 45-second promotional video, positions the device as an "AI companion".

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com