മേക്കോവർ ചിത്രങ്ങളുമായി നടി ഫറ ഷിബ്‌ല
Mail This Article
സിനിമയിലെ കഥാപാത്രത്തിനു േവണ്ടി ശരീരഭാരം കൂട്ടിയും കുറച്ചും പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ നടിയാണ് ഫറ ഷിബ്‌ല. 68 കിലോയിൽ നിന്നും 85 കിലോയിലേയ്ക്കും തിരിച്ച് വീണ്ടും 63 കിലോയിലേക്കും എത്തിയ ഷിബ്‌ലയുടെ മേക്കോവർ ഏറെ ചര്‍ച്ചയാകുകയും ചെയ്തു. ഇപ്പോഴിതാ നടിയുടെ മറ്റൊരു മേക്കോവറാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ.
മിറര്‍ സെൽഫിയിലൂടെയാണ് തന്റെ ഫിറ്റ്നസ് നടി വെളിപ്പെടുത്തിയത്. നിരന്തരമായ യോഗ പരിശീലനത്തിലൂടെയും ജിം വര്‍ക്കൗട്ടിലൂടെയാണ് ഈ മാറ്റങ്ങൾ സംഭവിച്ചതെന്ന് ഫറ പറയുന്നു.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആയ ഫറ റിയാലിറ്റി ഷോയിലൂടെയാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് ടെലിവിഷൻ അവതാരകയായും പ്രവർത്തിച്ചു. കക്ഷി അമ്മിണിപ്പിള്ള, ഫേസ് എന്നിവയാണ് പ്രധാനസിനിമകൾ. ഇപ്പോൾ ഡൈവോഴ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നു