ADVERTISEMENT

സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ വിശേഷങ്ങള്‍ ദിയ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുമായി സംവദിക്കുന്നതിനിടെ ദിയ പങ്കുവച്ച ചില വാക്കുകളാണ് വൈറൽ. ‘‘ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ?’’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ദിയ നല്‍കിയ മറുപടി കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു.

diya-krisha-story

 

ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ‘‘ആരേയുമില്ല, സിംഗിൾ ആസ് എ പ്രിങ്കിള്‍’’ എന്നായിരുന്നു ദിയയുടെ മറുപടി. ‘‘ഓസി നീ ഓക്കേ അല്ലെ’’ എന്ന ചോദ്യത്തിനും താര പുത്രി പെർഫെക്ട് ഓകെ എന്നും പറയുകയുണ്ടായി.

 

ഇതിനിടെ മകളുടെ ഇൻസ്റ്റഗ്രാം സംവാദത്തിൽ ചോദ്യവുമായി അമ്മ സിന്ധു കൃഷ്ണയുമെത്തി. ‘‘ഓസി നിനക്ക് എന്നെ ഇഷ്ടമാണോ’’ എന്നാണ് അമ്മയുടെ ചോദ്യം. ഇതിന് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ‘‘യാ ബ്രോ’’ എന്നാണ് ദിയ നല്‍കുന്ന മറുപടി. നിങ്ങളുടെ ആരാധകര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്നായിരുന്നു മറ്റൊരാള്‍ ദിയയോട് ചോദിച്ചത്. ജീവിതം പൂര്‍ണമായ അർഥത്തില്‍ ജീവിക്കുക എന്നായിരുന്നു താരം നല്‍കിയ മറുപടി.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com