ADVERTISEMENT

ഭാര്യ മറിയം തോമസിന് സ്നേഹത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകൾനേർന്ന് ചെമ്പൻ വിനോദ്. ‘ഹാപ്പി ബർത് ഡേ മൈ ലവ്’ എന്നായിരുന്നു മറിയത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ചെമ്പൻ കുറിച്ചത്. നൈല ഉഷ, സുധി കോപ്പ, ജിനു ജോസ്, ആർജെ മിഥുൻ, ആൻസൺ പോൾ തുടങ്ങി നിരവധിപ്പേരാണ് മറിയത്തിന് ആശംസകൾ നേര്‍ന്നെത്തിയത്.

chemban-vinod-wife

 

2020ലാണ് ചെമ്പൻ വിനോദും മറിയം തോമസും വിവാഹിതരാകുന്നത്. കോട്ടയം സ്വദേശിയായ മറിയം സൈക്കോളജിസ്റ്റാണ്. ചെമ്പൻ വിനോദ് നിർമിച്ച ‘ഭീമന്റെ വഴി’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും മറിയം അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ നഴ്സിന്റെ വേഷത്തിലാണ് മറിയം എത്തിയത്.

 

2010 ൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകൻ’ എന്ന സിനിമയിലൂടെയായിരുന്നു വിനോദ് അരങ്ങേറുന്നത്. തുടർന്ന് ആമേൻ, ഈമയൗ , ജല്ലിക്കട്ട്, പൊറിഞ്ചു മറിയം ജോസ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു. ദുൽഖർ നായകനാകുന്ന കിങ് ഓഫ് കൊത്തയാണ് ചെമ്പന്റെ പുതിയ ചിത്രം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com