മമിത ബൈജുവിന് 23ാം പിറന്നാൾ; റീനുവിന് ആശംസയുമായി കാർത്തിക
Mail This Article
മമിത ബൈജുവിന്റെ പിറന്നാൾദിനത്തിൽ കൂട്ടുകാരിയും നടിയുമായ അഖില ഭാർഗവൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘‘നീ ഒരുപാടൊരുപാട് സ്പെഷലാണ്. നമ്മുടെ നല്ല നിമിഷങ്ങളിലേക്കുള്ള ഒരു എത്തിനോട്ടം, പശ്ചാത്തലത്തിൽ നമ്മുടെ പ്രിയപ്പെട്ട ഗാനം. ജന്മദിനാശംസകൾ പ്രിയപ്പെട്ടവേളെ, ’’–എന്നാണ് അഖില കുറിച്ചത്. ‘പ്രേമലു’ ലൊക്കേഷനിൽ നിന്നുള്ള നിരവധി ചിത്രങ്ങളും അഖില ഷെയർ ചെയ്തിട്ടുണ്ട്.
മമിതയുടെ 23ാം പിറന്നാൾ ആണിത്. ‘പ്രേമലു’ എന്ന ചിത്രത്തിൽ മമിത അവതരിപ്പിച്ച റീനുവിന്റെ കൂട്ടുകാരി കാർത്തികയായി സ്ക്രീനിലെത്തിയത് അഖില ഭാർഗവൻ ആയിരുന്നു. ഇരുവരുടെയും കോമ്പോ പ്രേക്ഷകരുടെയും ഇഷ്ടം കവർന്നിരുന്നു.
പ്രേമലു ഹിറ്റായതിനു പിന്നാലെ, ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത സിനിമയിൽ നസ്‌ലിൻ ആയിരുന്നു നായകൻ.