അല്ല ബ്രോ, നിങ്ങൾക്ക് പാടി പാടി ഭ്രാന്തായോ?; ഗായകൻ വിധു പ്രതാപിന്റെ ഈ വിഡിയോ ചിരിപ്പിക്കും
Mail This Article
വേദിയിൽ ആണെങ്കിലും റെക്കോർഡിങ് സ്റ്റുഡിയോയിൽ ആണെങ്കിലും കാണികളെ കയ്യിലെടുക്കാൻ ഒരു പ്രത്യേക മിടുക്കുണ്ട് ഗായകൻ വിധു പ്രതാപിന്. സംഗീത സംവിധായകനാകാൻ ശ്രമിക്കുന്ന വിധുവിന്റെ രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. സംഗീതസംവിധാനം അഭിനയം ആണെങ്കിലും വിധുവിന്റെ വിഡിയോ സൂപ്പറാണെന്ന് ആരാധകർ ഒന്നടങ്കം പറയുന്നു.
സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കിന്നാരം എന്ന ചിത്രത്തിൽ ജഗതി ശ്രീകുമാർ അഭിനയിച്ചു തകർത്ത രംഗമാണ് വിധു പ്രതാപ് പുനഃരാവിഷ്കരിച്ചത്. ബോണിഎമ്മിന്റെ പാട്ടു കോപ്പിയടിച്ച് മലയാളത്തിൽ പാട്ടുണ്ടാക്കുന്ന ജഗതിയുടെ കഥാപാത്രത്തെ രസകരമായി വിധു അനുകരിക്കുന്നു.
വിധുവിന്റെ വിഡിയോക്ക് താഴെ രസകരമായ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. പാട്ടു പാടി നിങ്ങൾക്ക് ഭ്രാന്തായോ എന്ന് പൊട്ടിച്ചിരിയോടെ ഒരു ആരാധകൻ ചോദിക്കുന്നു. അഭിനയവും പാട്ടും കിടുക്കി, അഭിനയത്തിൽ ഒന്നു ശ്രമിച്ചൂടെ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. മുഴുവൻ പാട്ട് പിറകെ വരുന്നുണ്ട് എന്ന 'മുന്നറിയിപ്പോടെ'യാണ് വിധു വിഡിയോ പങ്കു വച്ചിരിക്കുന്നത്.