മനോരമ ഓൺലൈൻ സോങ് ഓഫ് ദ് ഡെ; ഇന്നത്തെ ഗാനം
Mail This Article
പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ബ്രദേഴ്സ് ഡേ എന്ന ചിത്രത്തിലെ ‘ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ.....’ എന്ന് തുടങ്ങുന്ന ഗാനമാണ് സോങ് ഓഫ് ദ് ഡെ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. ബി.കെ ഹരിനാരായണന്റേതാണ് വരികൾ. 4മ്യൂസിക്സ് സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത്ത് കൊല്ലം.
മത്സരാർഥികൾ ചെയ്യേണ്ടത് ഇത്രമാത്രം: മേൽ പറഞ്ഞിരിക്കുന്ന ഗാനം ഷെയർ ചാറ്റ് ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുക. അതിനുശേഷം മനോരമ സോങ്ങ് ഓഫ് ദ ഡെ ടാഗ് ഉപയോഗിച്ച് ഷെയർ ചാറ്റിൽ അപ്‌ലോഡ് ചെയ്യണം. ഏറ്റവും കൂടുതൽ ലൈക്കുകളും കമന്റുകളും ലഭിക്കുന്ന വിഡിയോയ്ക്ക് ആയിരിക്കും സമ്മാനം.
എല്ലാ തിങ്കളാഴ്ചയും ഓരോ വിജയിയെ കണ്ടെത്തും തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ മനോരമ ഓൺലൈനിൽ ഫീച്ചർ ചെയ്യുന്നതാണ്. വിഡിയോ മനോരമ ഓൺലൈനിന്റെ ഔദ്യോഗിക ഷെയർ ചാറ്റ് പേജിൽ പങ്കുവയ്ക്കുകയും ചെയ്യും.