ADVERTISEMENT

പതിറ്റാണ്ടുകൾക്കു മുൻപ് ഗാനമേളയിൽ പാട്ടു പാടിയതിന്റെ അപൂർവ വിഡിയോ പങ്കുവച്ച് സംഗീതസംവിധായകൻ എം.ജയചന്ദ്രൻ. തിരുവനന്തപുരം സുബ്രഹ്മണ്യ ഹാളിൽ നടന്ന ഗാനമേളയിൽ പാടുന്നതിന്റെ വിഡിയോ ആണ് അദ്ദേഹം ആരാധകർക്കായി പോസ്റ്റ് ചെയ്തത്. 1986ൽ പുറത്തിറങ്ങിയ ‘രാക്കുയിലിൻ രാഗ സദസ്സിൽ’ എന്ന ചിത്രത്തിലെ ‘പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന’ എന്ന‌ സൂപ്പർഹിറ്റ് ഗാനമാണ് ഗാനമേളയിൽ എം ജയചന്ദ്രൻ പാടിയത്. 

 

ആ ഗാനമേള അനുഭവത്തെക്കുറിച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചതിങ്ങനെ: ‘വർഷങ്ങൾക്കു മുൻപ് തിരുവനന്തപുരത്തു സുബ്രമണ്യം ഹാളിൽ ഞാൻ പാടിയത്. പൂമുഖ വാതിൽക്കൽ.....1988 ഡിസംബറിൽ എന്റെ കസിൻ സുജാത ചേച്ചിയുടെ കല്യാണ റിസപ്ഷനു വേണ്ടിയാണ് ഗാനമേള സംഘടിപ്പിച്ചത്. ‌6 മാസങ്ങൾക്കു മുൻപ് മലേഷ്യയിൽ പോയപ്പോൾ കിട്ടിയ കല്യാണ വിഡിയോ ടേപ്പിൽ നിന്നുമാണ്‌ ഈ ഗാനവും ചെമ്പക പുഷ്പ സുവാസിത യാമവും ഞാൻ പകർത്തി എടുത്തത്’.

 

രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. പഴയ കാലത്തെ ജയചന്ദ്രനെ കാണാൻ കമലഹാസനെപ്പോലെയുണ്ടെന്നായിരുന്നു ആരാധകരുടെ പ്രതികരണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയ ആരാധകനോട് പ്രത്യേക നന്ദിയും ജയചന്ദ്രൻ കമന്റിലൂടെ രേഖപ്പെടുത്തി. അന്നും ഇന്നും ഒരുപോലെ സുന്ദരമാണ് ജയചന്ദ്രന്റെ സംഗീതമെന്ന് പ്രേക്ഷകർ കുറിച്ചു. ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല എന്നാണ് ആസ്വാദകപക്ഷം. എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തിൽ കെ.ജെ.യേശുദാസ് ആലപിച്ച ഗാനമാണ് ‘പൂമുഖ വാതിൽക്കൽ’. എസ്.രമേശൻ നായരുടേതാണു വരികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com