ടയറുകളുടെ ഗുണനിലവാര മാനദണ്ഡം: 2024 ജനുവരി ഒന്നിലേക്ക് നീട്ടി
Mail This Article
×
ന്യൂഡൽഹി∙ ടയറുകളുടെ പുതിയ ഗുണനിലവാര മാനദണ്ഡം നടപ്പാക്കാനുള്ള സമയം 2024 ജനുവരി ഒന്നിലേക്ക് നീട്ടി. കാറുകൾ, ബസുകൾ മറ്റ് ഹെവി വാഹനങ്ങൾ എന്നിവയ്ക്കായി നിർമിക്കുന്ന പുതിയ ടയറുകൾ ഇന്ധനക്ഷമത ഉറപ്പുവരുത്തുന്നതും അപകടസാധ്യത കുറയ്ക്കുന്നതുമായിരിക്കണമെന്നാണ് വ്യവസ്ഥ. ഇന്ധനക്ഷമത ഉറപ്പാക്കുന്ന റോളിങ് റെസിസ്റ്റൻസ് മാനദണ്ഡങ്ങൾ, നനഞ്ഞ റോഡിലെ സഞ്ചാരത്തിനു കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന 'വെറ്റ് ഗ്രിപ്പ്' മാനദണ്ഡങ്ങൾ ജനുവരി ഒന്നു മുതൽ പാലിക്കണം.ടയറുകൾക്ക് റേറ്റിങ് ഏർപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ ചട്ടങ്ങളെന്നാണ് വിലയിരുത്തൽ. യുണൈറ്റഡ് നേഷൻസ് ഇക്കണോമിക് കമ്മിഷൻ ഫോർ യൂറോപ്പിന്റെ (യുഎൻഇസിഇ) ചട്ടങ്ങളുമായി യോജിച്ചുപോകുന്നതാണ് പുതിയ ഉത്തരവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.