ADVERTISEMENT

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ 9.15  ലക്ഷം പേരുടെ വർധന. ജൂൺ 16നു പട്ടിക ആദ്യം പുതുക്കിയപ്പോൾ 7 ലക്ഷത്തിലേറെ വോട്ടർമാർ വർധിച്ച് 2.62 കോടി ആയിരുന്നു. രണ്ടാമതു പുതുക്കിയപ്പോൾ 2.71 കോടിയായി.

941 പഞ്ചായത്തുകളിലെയും 86 നഗരസഭകളിലെയും (മട്ടന്നൂർ ഒഴികെ) 6 കോർപറേഷനുകളിലെയും പട്ടികയാണ് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ ഇന്നലെ പ്രസിദ്ധീകരിച്ചത്. 15,962 പഞ്ചായത്ത് വാർഡുകൾ, 2080 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ, 331 ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, 3078 നഗരസഭാ വാർഡുകൾ, 414 കോർപറേഷൻ വാർഡുകൾ എന്നിവയിലേക്കാണു തിരഞ്ഞെടുപ്പ് . 

അന്തിമ പട്ടികയിലെ എണ്ണം പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ പോളിങ് ബൂത്തുകൾ സ്ഥാപിക്കുമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ അറിയിച്ചു. പൂർണമായ വോട്ടർപട്ടിക 15നു മുൻപു രാഷ്ട്രീയ പാർട്ടികൾക്കു നൽകും. 

അർഹരായ വോട്ടർമാർക്കു പേരു ചേർക്കാൻ തിരഞ്ഞെടുപ്പിനു മുൻപ് ഒരു അവസരം കൂടി നൽകും. അപ്പോൾ ആക്ഷേപങ്ങളും സമർപ്പിക്കാം. പരേതരും താമസം മാറിയവരുമായ 10,43,985 പേരെ പട്ടിക പുതുക്കിയപ്പോൾ നീക്കം ചെയ്തു.

ആകെ വോട്ടർമാർ: 2,71,20,823

സ്ത്രീകൾ: 1,41,94,775

പുരുഷന്മാർ:1,29,25,766

ട്രാൻസ്ജെൻഡർ: 282

കരടു പട്ടികയിലെ വോട്ടർമാർ: 2,62,05,669

വർധന: 9,15,154

English Summary: Kerala Local Body Election

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com