ADVERTISEMENT

കൊച്ചി ∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തിനു പിന്നിലെ ഭീകരബന്ധം അന്വേഷിക്കുന്ന കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ നിലവിലെ സാഹചര്യത്തിൽ പ്രതിചേർക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കോടതിയിൽ ബോധിപ്പിച്ചു. എൻഐഎയുടെ നിലപാടു രേഖപ്പെടുത്തിയ ശേഷം ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. അന്വേഷണം പുരോഗമിക്കുമ്പോൾ കാര്യങ്ങൾ എങ്ങനെയാവുമെന്ന് അറിയില്ലെന്നും എൻഐഎ പ്രോസിക്യൂട്ടർ ബോധിപ്പിച്ചു.

ഇതേ സംഭവത്തിൽ കസ്റ്റംസ്, എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ റജിസ്റ്റർ ചെയ്ത കേസുകളി‍ൽ ശിവശങ്കർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷകളിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സ്വർണക്കടത്തിൽ ശിവശങ്കറിന്റെ നേരിട്ടുള്ള പങ്കാളിത്തമാണു കസ്റ്റംസ് അന്വേഷിക്കുന്നത്. സ്വർണക്കടത്തിനു പിന്നിലെ കള്ളപ്പണ ഇടപാടുകളാണ് ഇഡി അന്വേഷിക്കുന്നത്. ഇന്നത്തെ വിധി കേസിലെ തുടർനടപടികളിൽ നിർണായകമാകും. ശിവശങ്കർ ഇപ്പോഴും ആയുർവേദ ചികിത്സയിൽ തുടരുകയാണ്.

Content highlights: NIA on Sivasankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com