നിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ ചേരാൻ സാധ്യത
Mail This Article
×
തിരുവനന്തപുരം ∙ അടുത്ത നിയമസഭാ സമ്മേളനം ഒക്ടോബർ 4 മുതൽ 17 വരെ ചേർന്നേക്കും. കാലാവധി അവസാനിക്കാൻ പോകുന്ന ഓർഡിനൻസുകളും പുതിയ ബില്ലുകളും ഭേദഗതികളും പാസാക്കുകയാണു സമ്മേളനത്തിന്റെ മുഖ്യ ലക്ഷ്യം. നവംബർ, ഡിസംബർ മാസങ്ങളിലാണു ബജറ്റിനു മുൻപുള്ള സമ്മേളനം ചേരാറുള്ളത്. എന്നാൽ, ഫെബ്രുവരിയിൽ സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതു കണക്കിലെടുത്താണ് നേരത്തേ നിയമസഭാ സമ്മേളനം ചേരുന്നത്. ബജറ്റ് സമ്മേളനം ജനുവരിയിൽ ചേരാനാണു സാധ്യത.
English Summary:
Assembly session is likely to be held from October 4
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.