യുഎസിൽ കാറപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന എഴുമറ്റൂർ സ്വദേശിയും ഭാര്യയും മരിച്ചു
Mail This Article
ഡാലസ് ∙ സ്പ്രിങ് ക്രീക്ക് - പാർക്കർ റോഡിൽ കഴിഞ്ഞ ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ എഴുമറ്റൂർ സ്വദേശിയും ഭാര്യയും മരിച്ചു. എഴുമറ്റൂർ മാൻകിളിമുറ്റം പരേതനായ ഏബ്രഹാം വർഗീസിന്റെയും അമ്മിണി വർഗീസിന്റെയും മകൻ വിക്ടർ വർഗീസ് (സുനിൽ 45), ഭാര്യ കുശ്ബു വർഗീസ് എന്നിവരാണു മരിച്ചത്. ഒരാഴ്ചയായി ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
-
Also Read
പൊലിമ കുറവെങ്കിലും ‘ഉത്രാടം പാഞ്ഞു’
വിക്ടറിന് കോൺട്രാക്ട് ബിസിനസും കുശ്ബു ഡാലസിലെ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരിയുമായിരുന്നു. 20നു വൈകിട്ട് 6 മുതൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകൾ 21നു നടക്കും. കീനു (14), ആയു (5) എന്നിവർ മക്കളാണ്.