കെ.എം. ഷാജി എംഎൽഎയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജവാർത്ത
Mail This Article
കണ്ണൂർ∙ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എംഎൽഎയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും വിദേശത്തു ചികിൽസയ്ക്കു പോകുകയാണെന്നും കാട്ടി മനോരമ ഒാൺലൈന്റെ സമാനമായ സ്ക്രീൻഷോട്ടുമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജവാർത്ത. കെ.എം. ഷാജിയുമായി മനോരമ ഒാൺലൈൻ നടത്തിയ അഭിമുഖത്തിലേത് എന്ന രീതിയിലാണ് വാർത്ത പ്രചരിക്കുന്നത്.
എന്നാൽ അഭിമുഖത്തിൽ ഇത്തരമൊരു രീതിയിൽ ഒരു പരാമർശവും ഉണ്ടായിരുന്നില്ല. തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് കെ.എം.ഷാജി എംഎൽഎയും വ്യക്തമാക്കി. കെ.എം. ഷാജിയുമായി മനോരമ ഒാൺലൈൻ നടത്തിയ അഭിമുഖം ഇതോടൊപ്പം.
'അപ്രസക്തനായ എതിരാളിയല്ല 2021ല്‍ ഷാജിയെന്ന് സിപിഎമ്മിനറിയാം, ഭയം അവര്‍ക്കാണ്'
Content highlights: Fake news about K.M. Shaji