തൊഴിലിനെ ആക്ഷേപിച്ചില്ല: വിവാദത്തിന് പിന്നാലെ വിശദീകരിച്ച് എ.എം.ആരിഫ്
Mail This Article
ആലപ്പുഴ∙ കായംകുളത്തെ യുഡിഎഫ് സ്ഥാനാർഥി അരിത ബാബുവിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി എ.എം. ആരിഫ് എംപി. തൊഴിലിനെയോ തൊഴിലാളിയെയോ ആക്ഷേപിച്ചു എന്നത് അപവാദ പ്രചരണമാണ്. സ്ഥാനാര്‍ഥിയുടെ പ്രാരാബ്ധം യുഡിഎഫ് പ്രചാരണ ആയുധമാക്കിയതാണു പരാമര്‍ശിച്ചത്. വാക്കുകളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റി ദുര്‍വ്യാഖ്യാനം ചെയ്തു. കള്ളപ്രചാരവേലയ്ക്ക് കായംകുളത്തെ ജനങ്ങള്‍ ചുട്ടമറുപടി നല്‍കുമെന്നും എ.എം. ആരിഫ് പറഞ്ഞു.
അരിത ബാബുവിനെ തൊഴിലുമായി ബന്ധപ്പെടുത്തി പരിഹസിച്ച എ.എം. ആരിഫ് എംപിയുടെ പ്രസംഗം വിവാദത്തിൽ ആയതിന് പിന്നാലെയാണ് വിശദീകരണം. എംപിയുടെ വാക്കുകൾ വേദനാജനകമെന്ന് അരിത ബാബു പ്രതികരിച്ചു. എ.എം.ആരിഫ് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സിപിഎം അധഃപതനത്തിന്‍റെ സൂചനയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പ്രസംഗത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു എല്‍ഡിഎഫ് കൺവീനർ എ.വിജയരാഘവന്റെ പ്രതികരണം.
English Summary: AM Ariff MP on controversial statement against Aritha Babu