ADVERTISEMENT

വന്യജീവി ആക്രമണത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് വയനാട്. 13 മാസത്തിനിടെ പൊലിഞ്ഞത് 9 ജീവനുകൾ. അടുത്തിടെ രണ്ടു ജീവനുകൾ കൂടി കാട്ടാനയുടെ ആക്രമണത്തിൽ നഷ്ടമായതോടെ നാളിതുവരെ കാണാത്ത ബഹുജന പ്രതിഷേധത്തിനും പ്രക്ഷോഭത്തിനുമാണ് വയനാട് സാക്ഷിയായത്. ശാശ്വതമായ പരിഹാരമെന്ന നീണ്ടനാളത്തെ ആവശ്യത്തോടു വനംവകുപ്പും ഭരണകൂടുവും പുലർത്തുന്ന നിസംഗതക്കെതിരായ പൊതുജന വികാരമാണ് അണപൊട്ടിയൊഴുകിയത്. ഭയപ്പാടു കൂടാതെ ജീവിക്കാനാവശ്യമായ സാഹചര്യം ഒരുക്കണമെന്നാണ് മലയോര മേഖലയിലെ ജനതയുടെ ഏറ്റവും വലിയ ആവശ്യം. കണക്കുകളും നടപ്പിലാക്കാൻ ദുഷ്കരമായ വാഗ്ദാനങ്ങളും നിരത്തി ഭരണകൂടവും വനംവകുപ്പും ഒരുപോലെ തങ്ങളെ കബളിപ്പിക്കുകയാണെന്നാണ് അവരുടെ പരിഭവം.  പ്രശ്ന പരിഹാരത്തിനായി വയനാടൻ ജനത പ്രതീക്ഷിക്കുന്നതെന്താണ്? മേഖലയിലെ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാരും നാട്ടുകാരും മനോരമ ഓൺലൈനിനോടു പ്രതികരിക്കുന്നു:

Read also: വീണ്ടും കാട്ടാനയാക്രമണം; അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ ചായക്കട തകര്‍ത്തു

ജനപ്രതിനിധികൾ

ടി.കെ.രമേശ് (ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ)

TK-ramesh-bathery

∙ കാടും നാടും വേർതിരിക്കണം. പ്രാദേശിക ഭരണകൂടങ്ങൾക്ക് ഇത് ചെയ്യുന്നതിന് പരിമിതി ഉണ്ട്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പാക്കണം.
∙ കാടും നാടും വേർതിരിക്കുന്നതിന് നബാർഡുമായി ബന്ധപ്പെട്ട് മാസ്റ്റർ പ്ലാൻ തയാറാക്കുന്നുണ്ട്.
∙ സ്വാഭാവിക വനം ഇല്ല എന്നത് വലിയ പ്രശ്നമാണ്. കാട് കരിഞ്ഞുണങ്ങി. വന്യമൃഗങ്ങൾക്ക് വനത്തിൽ ആവശ്യമായ തീറ്റയും വെള്ളവും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണം.
∙ വന്യമൃഗങ്ങൾ വനത്തിലും ജനം നാട്ടിലും നിലനിൽക്കുന്ന സാഹചര്യം ഉണ്ടാകണം.

wildweb

കെ.ഇ.വിനയൻ (മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്)

KE-vinayan-meenangadi

∙ കാടും നാടും വേർതിരിക്കണം.
∙ സെന്ന, യൂക്കാലിപ്റ്റസ്, തേക്ക് എന്നിവ നീക്കം ചെയ്ത് സ്വഭാവിക വനവത്കരണം നടത്തണം.
∙ ഒരിക്കൽ വനത്തിൽ നിന്നിറങ്ങിയ മൃഗത്തെ തിരിച്ച് വനത്തിലേക്കു വിടരുത്. കൃത്രിമ വനം ഉണ്ടാക്കി അവയെ പാർപ്പിക്കണം
∙ മൃഗങ്ങളുടെ എണ്ണം കുറയ്ക്കാൻ നിയന്ത്രിത നായാട്ട് നടത്തണം.
∙ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം വരണം.

ടി.എസ്.ദിലീപ് (പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്)

TS-dileep-pulpally

∙ 1972ലെ വനനിയമം പൊളിച്ചെഴുതണം.
∙ കടുവ പശുക്കിടാവിനെ കൊന്നാൽ അന്നു തന്നെ കൂടുവച്ചോ മയക്കുവെടി വച്ചോ പിടിക്കാനാവശ്യമായ നടപടി സ്വീകരിക്കണം.
∙ കാടും നാടും വേർതിരിക്കണം. ഇതിനായി നബാർഡ് ഫണ്ട് ഉപയോഗിക്കണം.
∙ കടുവയെ പിടിക്കാൻ കൂടുവയ്ക്കണമെങ്കിൽ ഉത്തരവായി വരാൻ ഇപ്പോൾ മൂന്ന് ദിവസമെടുക്കും. ഒരു മണിക്കൂർ കൊണ്ട് കൂടുവയ്ക്കാനുള്ള ഉത്തരവ് ഇറങ്ങുന്ന സാഹചര്യമുണ്ടാകണം.

പി.വി.ബാലകൃഷ്ണൻ (തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ്)

PV-balakrishnan-thiruvelli

∙ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ കുത്തഴി‍ഞ്ഞു കിടക്കുകയാണ്. അത് എത്രയും പെട്ടന്ന് നന്നാക്കണം.
∙ മുൻപ് ട്രെഞ്ച് നിർമാണം തൊഴിലുറപ്പിലുൾപ്പെടുത്തി ചെയ്യുന്നുണ്ടായിരുന്നു. ഇപ്പോൾ അത് സാധ്യമല്ല. അതിനാൽ ട്രഞ്ച് നിർമാണത്തിന് വനംവകുപ്പ് നടപടി സ്വീകരിക്കണം.
∙ വേനൽക്കാലത്ത് ഭക്ഷണത്തിനും വെള്ളത്തിനുമായി കർണാടക വനത്തിൽനിന്നു വരുന്ന മൃഗങ്ങളെ ഉൾപ്പെടെ തടയാൻ സാധിക്കണം. അതിനായി വനത്തിൽ ചെക് ഡാം പോലുള്ളവ നിർമിക്കണം.
∙ നൈറ്റ് പട്രോളിങ് ശക്തിപ്പെടുത്തണം.

പി.കെ.വിജയൻ (മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ്)

PK-vijayan-mullankolli

∙ മൃഗങ്ങൾ നാട്ടിലേക്ക് കടന്നുവരാത്ത രീതിയിൽ പ്രതിരോധ പ്രവർത്തനം നടത്തണം. നാട്ടിലിറങ്ങിയ ശേഷം പിടികൂടുന്നത് വലിയ ദുഷ്കരമാണ്.
∙ നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തിരിച്ചുവിടേണ്ടതില്ല. അങ്ങനെ തിരിച്ചുവിട്ടവയിൽ 90 ശതമാനവും വീണ്ടും നാട്ടിലേക്കു തന്നെ വീണ്ടും വരികയാണുണ്ടായത്.
∙ മറ്റുരാജ്യങ്ങളിലേതു പോലെ വംശ വർധന നിയന്ത്രിക്കാൻ നടപടി എടുക്കണം.

നാട്ടുകാർ

പുഷ്പരാജ് (ചങ്ങലഗേറ്റ്, ബാവലി)

pushparaj-bavali

∙ പ്രതിരോധ സംവിധാനം ശക്തമാക്കണം. രൂക്ഷമായ ശല്യമുള്ളിടത്ത് കൽമതിൽ നിർമിക്കണം.
∙ കാടിറങ്ങുന്ന മൃഗങ്ങളെ പിടികൂടി പാർപ്പിക്കാൻ സൗകര്യം ഒരുക്കണം.
∙ മനുഷ്യന് ഭീഷണിയാകുന്ന മൃഗങ്ങളെ വെടിവച്ച് കൊല്ലണം.

ലക്ഷ്മണൻ (ഇരുമ്പുപാലം, കാട്ടിക്കുളം)

lakshman-kattikkulam

∙ നാട്ടിലേക്കിറങ്ങുന്ന മൃഗങ്ങളെ െവടിവച്ച് കൊല്ലണം
∙ വിളകൾ നശിപ്പിച്ചാൽ നൽകുന്ന നഷ്ടപരിഹാരം വർധിപ്പിക്കണം
∙ വന്യമൃഗങ്ങൾക്ക് കാട്ടിൽ തീറ്റ ഒരുക്കണം

അരവിന്ദ് മോഹനൻ (പാപ്ലശേരി, പൂതാടി)

aravind-poothadi

∙ വനത്തിൽ മൃഗങ്ങൾക്ക് വേണ്ട വിഭവം ഒരുക്കണം
∙ മന്യമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന സ്ഥലത്ത് പ്രതിരോധ വേലി, ട്രഞ്ച് തുടങ്ങിയവ നിർമിക്കണം
∙ വന്യമൃഗ ആക്രണം ഉണ്ടായാൽ എത്രയും വേഗത്തിൽ ഇടപെടാൻ സാധിക്കുന്ന തരത്തിൽ വനംവകുപ്പിനെ സജജ്മാക്കണം.

സന്ദീപ്‍ നാരായണൻ (കാപ്പിക്കളം, പടിഞ്ഞാറത്തറ)

sandeep-padnijarathara

∙ നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലണം
∙ ആനയെയും കടുവയെയും ഓടിക്കുന്നതിന് ആധുനിക സംവിധാനങ്ങൾ ഒരുക്കണം
∙ സാധ്യമായ എല്ലായിടത്തും പ്രതിരോധ വേലി നിർമിക്കണം.
∙ മനുഷ്യനെ ആക്രമിക്കുന്ന മൃഗങ്ങളെ വെടിവച്ചു കൊല്ലണം

ജിൽസ് തനംകഴി (കുറക്കൻമൂല, മാനന്തവാടി)

jils-kurukkanmoola

∙ ട്രെഞ്ച്, കിടങ്ങ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ അടിയന്തരമായി നിർമിക്കണം
∙ നിയന്ത്രിത നായാട്ട് അനുവദിക്കണം
∙ ഉപദ്രവകാരികളായ മൃഗങ്ങളെ വെടിവയ്ക്കാൻ പഞ്ചായത്തിന് തീരുമാനം എടുക്കാൻ സാധിക്കണം
∙ തേക്ക്, യൂക്കാലിപ്റ്റസ് തുടങ്ങിയ മരങ്ങൾ മുറിച്ചു മാറ്റി സ്വാഭാവിക വനം വച്ചുപിടിപ്പിക്കണം.

English Summary:

Political leaders and locals discussing measures to be taken in order to mitigate wildlife attacks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com