സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയം; അശ്ലീല വിഡിയോകൾ ഇറക്കുന്നതിൽ പ്രശസ്തൻ: ഇ.പി. ജയരാജൻ
Mail This Article
തിരുവനന്തപുരം∙ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വി.ഡി.സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ജയരാജൻ ആരോപിച്ചു. അശ്ലീല വിഡിയോ ഇറക്കുന്നതിൽ സതീശൻ പ്രശസ്തനാണ്. സതീശന്റെ നിലവാരത്തിലേക്കു താഴാൻ ഉദ്ദേശിക്കുന്നില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
തൃക്കാക്കരയിലെ സ്ഥാനാർഥിക്കെതിരെ അശ്ലീല വിഡിയോ ഇറക്കിയതിനു പിന്നില്‍ സതീശനാണെന്നും ഇ.പി. ജയരാജൻ ആരോപിച്ചു. എല്ലാവരെയും ആക്ഷേപിച്ചു വെള്ളക്കുപ്പായമിട്ടു നടക്കുകയാണ് സതീശൻ. എന്റെ ഭാര്യ രാജീവ് ചന്ദ്രശേഖറിനൊപ്പം ഇരിക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചതിനു പിന്നിൽ വി.ഡി. സതീശനാണ്. കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് ഭാര്യ പരാതി നൽകി. സ്വപ്ന സുരേഷിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ വ്യാജ വാർത്ത ചമച്ചത് സതീശനാണെന്നും ജയരാജൻ ആരോപിച്ചു.
വൈദേകത്തിൽ ഭാര്യക്കുള്ള ഓഹരി വിൽക്കുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. വാങ്ങാൻ ആളുവന്നാൽ ഭാര്യയുടെ ഓഹരി വിൽക്കുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. അടിയുറച്ച കമ്യൂണിസ്റ്റുകാരനായ തന്നെ കളങ്കപ്പെടുത്താൻ അനുവദിക്കില്ല. അതിനാലാണ് ഓഹരി വിൽക്കുന്നതെന്നും ജയരാജൻ പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണിൽ പോലും അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.