ഗാസയിൽ ഇതുവരെ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 41,084 പേർ
Mail This Article
×
ADVERTISEMENT
ജറുസലം ∙ മധ്യഗാസയിലെ നുസുറത്ത് അഭയാർഥി ക്യാംപിലെ യുഎന്നിന്റെ അഭയകേന്ദ്രമായ സ്കൂളിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 16 സ്ത്രീകളും കുട്ടികളുമടക്കം 20 പലസ്തീൻകാർ കൊല്ലപ്പെട്ടു. അധിനിവേശ വെസ്റ്റ്ബാങ്കിലെ തുബാസ് നഗരത്തിൽ 5 പേരും കൊല്ലപ്പെട്ടു. വെസ്റ്റ്ബാങ്കിലെ ജെനിൻ, റാമല്ല,
ബത്‌ലഹം, ഹീബ്രോൺ നഗരങ്ങളിൽ 30 പലസ്തീൻകാർ അറസ്റ്റിലായി. ഇതുവരെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 41,084 പേർ കൊല്ലപ്പെട്ടു. 95,029 പേർക്കു പരുക്കേറ്റു.അതിനിടെ, കുട്ടികൾക്കുള്ള പോളിയോ വാക്സിനേഷൻ വടക്കൻ ഗാസയിൽ തുടരുന്നു. ഇതിനകം 5.30 ലക്ഷം കുട്ടികൾക്ക് വാക്സീൻ നൽകിയതായി യുനിസെഫ് അറിയിച്ചു.
English Summary:
Shelter School Bombing: Multiple Fatalities Reported
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.