ഗാസയിൽ വീണ്ടും വ്യോമാക്രമണം: 16 മരണം
Mail This Article
ജറുസലം ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 5 വനിതകളും 4 കുട്ടികളും ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ നുസീറത്ത് അഭയാർഥിക്യാംപിലുണ്ടായ ആക്രമണത്തിലാണ് 10 പേർ മരിച്ചത്. ഗാസ സിറ്റിയിലെ ഒരു വീടിനു നേരെയുണ്ടായ മറ്റൊരു ആക്രമണത്തിലാണു ബാക്കി മരണം. ഇതോടെ കഴിഞ്ഞ ഒക്ടോബർ 7നു ശേഷമുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 41,226 ആയി.
-
Also Read
ജാഫർ ഹസൻ ജോർദാൻ പ്രധാനമന്ത്രി
ജറുസലമിൽ ഇസ്രയേൽ അതിർത്തിയിൽ പൊലീസ് ഓഫിസർക്ക് കുത്തേറ്റു. ഭീകരാക്രമണത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ പറഞ്ഞു. ഇതിനിടെ, ഗാസയിൽ പോളിയോ വാക്സീൻ വിതരണം തുടരുകയാണ്. 90% പേർക്കും പോളിയോ മരുന്നു നൽകിയതായി യുഎൻ ഏജൻസി വ്യക്തമാക്കി. കുട്ടികൾക്കുള്ള രണ്ടാംഘട്ട മരുന്നുവിതരണം ഈ മാസം അവസാനത്തോടെ നടക്കും. ഇതിനകം 6,40,000 പേർക്ക് വാക്സീൻ നൽകി.