ADVERTISEMENT

വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ തയാറാക്കാം റോസാപ്പൂ രുചിയിൽ കാശ്മീരി പുലാവ്. വീട്ടിലും വിരുന്നുകാർക്കിടയിലും താരമാകാൻ ഈ ഒരൊറ്റ വിഭവം മാത്രം മതി

ചേരുവകൾ

1.ബസ്മതി അരി - ഒന്നര കപ്പ്
2.സവാള -1
3.നെയ്യ് - 3 ടീസ്പൂൺ
4. അണ്ടിപരിപ്പ് -അര കപ്പ്
     ബദാം -അര കപ്പ്
     ഉണക്കമുന്തിരി -കാൽ കപ്പ്
5. കുങ്കുമപ്പൂവ് -അര ടീസ്പൂൺ
6. പാല് -ഒന്നര കപ്പ്
7. വെള്ളം -ഒന്നര കപ്പ്
8. പഞ്ചസാര -2 ടീ സ്പൂൺ
9. ഉപ്പ്
10. കറുവപ്പട്ട -1
      ഗ്രാമ്പൂ -4
      ഏലയ്ക്കായ -5
      ജീരകം -അര ടീസ്പൂൺ
      വഴന ഇല -1
      തക്കോലം -1
 11.ആപ്പിൾ - കാൽ കപ്പ്
       പൈനാപ്പിൾ -1 / 4 കപ്പ്
       മാതളനാരകം -1 / 4 കപ്പ്
       ചെറി / മുന്തിരി -1 / 4 കപ്പ്

 

തയാറാക്കുന്ന വിധം

അരി നന്നായി കഴുകി അര മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുങ്കുമപ്പൂവ് രണ്ട് ടേബിൾസ്പൂൺ ചൂട് പാലിൽ കുതിർത്ത് വയ്ക്കണം.

ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി സവാള വറുത്ത് കോരുക. ഇതേ നെയ്യിൽ കശുവണ്ടിയും ബദാമും ഉണക്കമുന്തിരിയും വറുത്ത് കോരണം.

ഇതേ നെയ്യിൽ മസാലകൾ ഒന്ന് വഴറ്റിയ   ശേഷം വെള്ളവും പാലും ഉപ്പും പഞ്ചസാരയും പാലിൽ കുതിർത്ത കുങ്കുമപ്പൂവും ചേർക്കാം.

നന്നായി തിളക്കുമ്പോൾ 10 മുതൽ 15 മിനിറ്റ് വരെ ചെറിയ തീയിൽ  അടച്ച് വേവിക്കുക.

വെന്ത് കഴിയുമ്പോൾ റോസാപ്പൂ ഇതളുകൾ വിതറി  നന്നായിളക്കി 10 മിനിറ്റ് അടച്ച് വയ്ക്കുക.

ചൂട് കുറയുമ്പോൾ അരിഞ്ഞ് വച്ച പഴങ്ങളും വറുത്തെടുത്ത സവാളയും,അണ്ടിപരിപ്പും, ബദാമും, ഉണക്കമുന്തിരിയും ചേർത്ത് ഇളക്കുക.

നല്ല ചിക്കൻ കറിയോ, മുട്ടക്കറിയോ, വെജിറ്റബിൾ കറിയോ ഇഷ്ടമുള്ളത് കൂട്ടി ചൂടോടെ കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com