ചോറിന് കൂട്ടാൻ വെറും 10 മിനിറ്റിൽ തക്കാളി പച്ചടി
Mail This Article
×
വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന തക്കാളി പച്ചടി രുചി ഇതാ...
ചേരുവകൾ
1. തക്കാളി അരിഞ്ഞത് –1 കപ്പ്
2. ചിരകിയ തേങ്ങ – 3/4 കപ്പ്
3. പച്ചമുളക് – 1 എണ്ണം
4. തൈര്– 3 ടേബിൾ സ്പൂൺ
5. കടുക് – 1.5 ടീസ്പൂൺ
6. ഉണക്കമുളക് – 2 എണ്ണം
7. കറിവേപ്പില
8. വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
9. ഉപ്പ് – ആവശ്യത്തിന്
10. വെള്ളം – 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- ഒരു പാത്രത്തിലേക്ക് ഇടത്തരം വലുപ്പമുള്ള ഒരു തക്കാളി ചെറുതാക്കി അരിഞ്ഞത് ചേർത്ത് കൊടുത്തിട്ട് അതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് ഇളക്കി കുറച്ച് സമയം മാറ്റി വയ്ക്കുക.
- ഈ സമയം കൊണ്ട് ഇതിലേക്കുള്ള അരപ്പ് തയാറാക്കി എടുക്കാം. അതിനായിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് മുക്കാൽ കപ്പ് ചിരകിയ തേങ്ങയും എരിവിന് ആവശ്യത്തിനുള്ള പച്ചമുളകും രണ്ട് ടേബിൾ സ്പൂൺ തൈരും കൂടെ ചേർത്ത് നല്ല പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക. ശേഷം ഈ അരപ്പിലേക്ക് അര ടീസ്പൂൺ കടുക് കൂടെ ചേർത്ത് ചെറുതായി അരച്ചെടുക്കുക.
- ഈ അരപ്പിനെ തക്കാളിയിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം പുളി ആവശ്യമെങ്കിൽ കുറച്ചു കൂടെ തൈര് ചേർത്ത് ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് നന്നായി യോജിപ്പിക്കുക.
- ഇതിലേക്ക് ഒരു ടീസ്പൂൺ കടുകും രണ്ട് വറ്റൽ മുളക് പൊട്ടിച്ചതും കുറച്ച് കറിവേപ്പിലയും കൂടെ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ പൊട്ടിച്ച് ചേർത്ത് വിളമ്പാം.
English Summary : Easy and Tasty Tomato Pachadi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.