ജിൻജർ ബ്രഡ് കപ്പ്കേക്ക്, ക്രിസ്മസ് സ്പെഷൽ രുചിയിൽ
Mail This Article
ക്രിസ്മസ് സ്പെഷൽ രുചിയിൽ ഒരുക്കാം ജിൻജർ ബ്രഡ് കപ്പ് കേക്ക്.
ചേരുവകൾ
• മൈദ - 1 1/3 കപ്പ്
• ബേക്കിങ് പൗഡർ - 1/2 ടീസ്പൂൺ
• ബേക്കിങ് സോഡാ - 1/2 ടീസ്പൂൺ
• ഉപ്പ് - 1/4 ടീസ്പൂൺ
• കറുവാ പൊടി - 1 ടീസ്പൂൺ
• ജാതിക്കാ പൊടി - 1/4 ടീസ്പൂൺ
• ഇഞ്ചിപ്പൊടി - 1/2 ടീസ്പൂൺ
• ഉപ്പില്ലാത്ത ബട്ടർ - 1/2 കപ്പ്
• ബ്രൗൺ ഷുഗർ - 1/2 കപ്പ്
• മുട്ട - 1
• ഇഞ്ചി (ഗ്രേറ്റ് ചെയ്തത്)- 1/2 ടീസ്പൂൺ
• വാനില എസൻസ് - 1 ടീസ്പൂൺ
• മൊളാസ്സസ് - 1/3 കപ്പ്
• പാൽ - 1/3 കപ്പ്
ഐസിങിന് വേണ്ടത് :
• ക്രീം ചീസ് - 1/2 കപ്പ്
• ഉപ്പില്ലാത്ത ബട്ടർ - 2 ടേബിൾസ്പൂൺ
• ഐസിങ് ഷുഗർ - 2 കപ്പ്
തയാറാക്കുന്ന വിധം :
• ഒരു ബൗളിൽ മൈദ, ബേക്കിങ്ങ് പൗഡർ, ബേക്കിങ്ങ് സോഡാ, ഉപ്പ്, കറുവാ പൊടി, ജാതിക്കാ പൊടി, ഇഞ്ചിപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റി വയ്ക്കുക.
• വേറൊരു ബൗളിൽ ബട്ടറും ബ്രൗൺ ഷുഗറും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിൽ മുട്ട, ഇഞ്ചി(ഗ്രേറ്റ് ചെയ്തത്), വാനില എസൻസ്, മൊളാസ്സസ് എന്നിവയും ചേർത്ത് യോജിപ്പിച്ചെടുക്കുക. ഇതിൽ മൈദയുടെ മിശ്രിതവും പാലും ഒന്നിടവിട്ട് ചേർത്ത് യോജിപ്പിക്കുക. ഇത് കപ്പ്കേക്ക് മോൾഡിൽ പകുതി നിറച്ച് 150 ഡിഗ്രിയിൽ 15 - 20 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കുക.
• ഐസിങ് ചെയ്യാനായി ഒരു ബൗളിൽ ക്രീം ചീസ്, ഉപ്പില്ലാത്ത ബട്ടർ, ഐസിങ് ഷുഗർ എന്നിവ ചേർത്ത് ഹാൻഡ് മിക്സറോ അഥവാ സ്റ്റാൻഡ് മിക്സറോ ഉപയോഗിച്ച് നന്നായി യോജിപ്പിച്ചെടുക്കുക.
• ഒരു പൈപ്പിങ് ബാഗിൽ ഐസിങ് നിറച്ച് ഇഷ്ടമുള്ള ഡിസൈനിൽ കപ്പ്‌കേക്കിന്റെ മുകളിൽ അലങ്കരിച്ചെടുക്കുക. മുകളിലായി കുറച്ച് കേക്കിന്റെ പൊടിയും വിതറി അലങ്കരിക്കുക.
സ്വാദിഷ്ടമായ ക്രിസ്മസ് സ്പെഷൽ ജിൻജർ ബ്രെഡ് കപ്പ്കേക്ക് വളരെ എളുപ്പത്തിൽ തയാർ.
English Summary : Gingerbread Cupcakes With Cream Cheese Frosting