ADVERTISEMENT

മുളകു ബജ്ജി ചീസ് സ്വാദോടെ തയാറാക്കിയാലോ? ചായയ്ക്കൊപ്പം ആരെയും കൊതിപ്പിക്കുന്നൊരു സ്പൈസി ബജ്ജി.

ചേരുവകൾ

  • ബജ്ജി മുളക് - 6 എണ്ണം
  • കടലമാവ് - 1 കപ്പ്‌
  • ദോശ മാവ് / അരിപ്പൊടി - 1/4 കപ്പ്‌
  • മുളകുപൊടി - 1 ടീസ്പൂൺ
  • കായപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

ഫില്ലിങ് തയാറാക്കാൻ

  • ഉള്ളി - 1/2 കപ്പ്‌
  • മല്ലിയില - 1ടേബിൾ സ്പൂൺ
  • പുളി - 1 നെല്ലിക്ക വലുപ്പത്തിൽ
  • മോസറല്ല ചീസ് - 1/2 കപ്പ്‌ 
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പുളി കുറച്ചു വെള്ളത്തിൽ കലക്കി പൾപ് ആക്കി എടുക്കുക.
  • ഉള്ളിയും മല്ലിയിലയും പുളിയും ഉപ്പും ചേർത്തു യോജിപ്പിച്ച് എടുക്കുക.
  • കടലമാവും ദോശമാവും  മുളകുപൊടിയും കായപ്പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളം ചേർത്തു യോജിപ്പിച്ച് എടുക്കാം.
  • ബജ്ജി മുളക് നടുകേ കീറി ഉള്ളിലെ വിത്തുകൾ കളയുക. അതിലേക്കു ഉള്ളിയുടെ മിക്സും മോസറല്ല ചീസും നിറയ്ക്കുക.
  • കടലമാവിന്റെ മിക്സിൽ ബജ്ജി മുളകു മുക്കി  ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

Content Summary : Cheese chilli bajji, tea time snack.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com