2025: ഏതു നിക്ഷേപം നേട്ടം തരും? എവിടെ, എങ്ങനെ നിക്ഷേപിക്കണം? വിദഗ്ധർ പറയുന്നു

Mail This Article
എവിടെ നിക്ഷേപിച്ചാലാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ആദായം ലഭിക്കുക? ഈ ചോദ്യത്തിന് അറിവിലുള്ള നിക്ഷേപമാണ് ഏറ്റവും മികച്ച ആദായം തരുന്നത്. പറഞ്ഞത് മറ്റാരുമല്ല, ലോക നിക്ഷേപ ഗുരുമായ വാറൻ ബഫറ്റിന്റെ ഗുരു ബെഞ്ചമിൻ ഗ്രഹാംതന്നെയാണ്. നിലവിൽ അറിവുകളുടെ കുത്തൊഴുക്കാണ് നമുക്കു ചുറ്റിനും. പക്ഷേ, അതിൽ ശരിയായത് ഏത്, തട്ടിപ്പ് ഏത് എന്നറിയുക ബുദ്ധിമുട്ടാണ്. അതിനാൽ ശരിയായ അറിവു നേടേണ്ടത് നിക്ഷേപകന്റെ ഉത്തരവാദിത്തമാണ്. പ്രത്യേകിച്ച് നഷ്ടസാധ്യതകളും അനിശ്ചിതത്വങ്ങളും നിറഞ്ഞുനിൽക്കുന്ന ഓഹരി അടക്കമുള്ള നിക്ഷേപരംഗത്ത്. പുതുവർഷത്തിലേക്ക് ഏറെ പ്രതീക്ഷയോടെ ചുവടുവയ്ക്കുമ്പോഴും ആഗോളതലത്തിലും ഇന്ത്യയിലുമുള്ള കടുത്ത അനിശ്ചിതത്വങ്ങൾ ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ എവിടെ, എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ച് മൂന്നു വിദഗ്ധരുടെ നിർദേശങ്ങൾ വായിക്കാം.