സ്മാര്‍ട്‌ഫോണ്‍ വീശിയാൽ മതി പേമെന്റ് നടത്താം
Mail This Article
കാര്‍ഡ് സ്വൈപ് ചെയ്ത് ഇടപാടു നടത്തുന്നതിനു പകരം ഇനി കൈയിലുള്ള സ്മാര്‍ട്‌ഫോണ്‍ വീശിയാൽ മതി. ഇടപാട് അനായാസം നടത്താനാകും. സെയ്ഫ്‌പേ എന്ന ഈ സംവിധാനം അവതരിപ്പിക്കുന്നത് ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ആണ്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സംവിധാനമുള്ള പി.ഒ.എസ് യന്ത്രങ്ങളിലാണ് ഇങ്ങനെ മൊബൈല്‍ ഫോണ്‍ വീശി ഡെബിറ്റ് കാര്‍ഡ് പേമെന്റുകള്‍ നടത്താവുന്ന സംവിധാനം ഒരുക്കുന്നത്. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് മൊബൈല്‍ ആപ്പുമായി ഡെബിറ്റ്കാര്‍ഡിനെ ലിങ്ക് ചെയ്താണ് ഈ ഡിജിറ്റല്‍ പേമെന്റ് സംവിധാനം. ഇതു വഴി സമ്പര്‍ക്കരഹിതമായി പേമന്റുകള്‍ നടത്താം. കാര്‍ഡിലും ഫോണിലും മറ്റാരുടേയും സ്പര്‍ശനമേല്‍ക്കാതെ, കൈമാറാതെ ഇടപാടു പൂര്‍ത്തിയാക്കാം. 2000 രൂപ വരെയുള്ള പേമെന്റുകൾ സാധ്യമാകും. ഒരു ദിവസം പരമാവധി 20,000 രൂപയുടെ ഇടപാടുകള്‍ നടത്താം.
English Summary : Contactless Card Payment Facility From IDFC Bank