ശമ്പളം കൂട്ടാതെ ഐടി കമ്പനികൾ
Mail This Article
ബെംഗളൂരു ∙ ആഗോള സാമ്പത്തിക മാന്ദ്യ സൂചനകളെത്തുടർന്ന് ജീവനക്കാരുടെ ശമ്പള വർധനയും സ്ഥാനക്കയറ്റവും ഇൻഫോസിസ് ഉൾപ്പെടെയുള്ള വൻകിട ഐടി സ്ഥാപനങ്ങൾ വെട്ടിക്കുറച്ചു.
20% വരെ വാർഷിക ശമ്പള വർധന ലഭിച്ചിരുന്നവർക്ക് ഇത്തവണ ലഭിച്ചത് 3 മുതൽ 10 ശതമാനം വരെ മാത്രം. പുതുതായി ജോലിയിൽ പ്രവേശിച്ചവർക്ക് ശമ്പളം വർധിപ്പിച്ചിട്ടില്ല. മുൻ വർഷങ്ങളിൽ സ്ഥാനക്കയറ്റത്തിനൊപ്പം 50% വരെ ശമ്പളവർധന നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപ് തുടങ്ങിയ മാന്ദ്യം 6 മാസം കൊണ്ടു മറികടക്കാമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെയാണ് സ്ഥാപനങ്ങൾ ചെലവു ചുരുക്കൽ നടപടികൾക്ക് തുടക്കമിട്ടത്. ഐടി മേഖലയെ ഗുരുതരമായി ബാധിച്ച 2007–09കാലത്തെ മാന്ദ്യത്തിനു സമാനമാണ് ഇപ്പോഴത്തെ സ്ഥിതിയെന്നാണ് വിലയിരുത്തൽ. പ്രതിസന്ധിയെ മറികടക്കുമെന്ന ശുഭാപ്തിവിശ്വാസവും പലരും പങ്കുവയ്ക്കുന്നുണ്ട്.