ഇന്ത്യൻ റബർ മീറ്റ് ഗുവാഹത്തിയിൽ
Mail This Article
കോട്ടയം ∙ ഇന്ത്യൻ റബർ മീറ്റ് 23, 24 തീയതികളിൽ ഗുവാഹത്തിയിൽ നടക്കും. റബർ മേഖലയിലെ വിവിധ സംഘടനകളുമായി ചേർന്നു റബർ ബോർഡ് നടത്തുന്ന കോൺഫറൻസ് കേന്ദ്ര സഹമന്ത്രി അനുപ്രിയ പട്ടേൽ 23ന് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. ടയർ ഉൽപാദകരുടെ സംഘടന ആത്മയുടെ അധ്യക്ഷൻ അൻഷുമാൻ സിംഘാനിയ മുഖ്യാതിഥിയാകും.
‘പ്രകൃതിദത്ത റബറും മാറുന്ന ഭൂപ്രകൃതിയും, ഉയരുന്ന പുതുരീതികളും നാളേയ്ക്കു വേണ്ട ഉൾക്കാഴ്ചകളും’ എന്നതാണ് ഇത്തവണത്തെ വിഷയം. വിദഗ്ധർ പ്രഭാഷണങ്ങൾ നടത്തും.
റബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ, കേരള റബർ ലിമിറ്റഡ് എംഡി ഷീല തോമസ്, ആത്മ ഡയറക്ടർ ജനറൽ രാജീവ് ബുദ്രാജാ, അസോസിയേഷൻ ഓഫ് ലാറ്റക്സ് പ്രൊഡ്യൂസേഴ്സ് ഓഫ് ഇന്ത്യ പ്രസിഡന്റ് സതീഷ് ഏബ്രഹാം തുടങ്ങിയവർ വിവിധ ചർച്ചകളിൽ അധ്യക്ഷത വഹിക്കും.