ADVERTISEMENT

നാം എല്ലാവരും ഒാരോ കുടുംബത്തിന്റെ പരിധിയിൽ വരുന്നവരാണ്‌.  കുടുംബത്തിൽ ചുരുങ്ങിയത്‌ അച്ഛൻ, അമ്മ, കുട്ടികൾ എന്നിവർ ഉൾപ്പെടുന്നു. വസ്തുവകകളുടെ കാര്യമെടുത്താൽ, ഏറ്റവും പ്രാധാന്യം വീടിനും, വീട്ടുപകരണങ്ങൾക്കും വാഹനങ്ങൾക്കുമാണ്‌. ഇവയെല്ലാം നല്ലനിലയിൽ പ്രവർത്തിക്കുമ്പോഴും, അവനവന്റെ കുടുംബത്തിലേക്ക്‌ വരുമാനമുള്ളപ്പോഴും മാരകരോഗങ്ങളോ, അപകടങ്ങളോ ഒന്നും ഇല്ലാത്ത അവസ്ഥയിൽ കുടുംബം സമാധാനമായി ജീവിക്കുന്നു എന്ന്‌ വേണം അനുമാനിക്കാൻ. അപ്പോൾ സംരക്ഷണത്തെക്കുറിച്ചോ, റിസ്‌കുകളെക്കുറിച്ചോ ചിന്തിക്കുകയോ വേവലാതിപ്പെടുകയോ ചെയ്യാറില്ല. ചുരുക്കി പറഞ്ഞാൽ എനിക്കും എന്റെ കുടുംബത്തിനും റിസ്‌കുകളൊന്നും ബാധകമല്ല എന്ന മാനസികാവസ്ഥയാണ്‌ ഉണ്ടാവുക.

എന്നാൽ, നമുക്ക്‌ ചുറ്റും ധാരാളം റിസ്‌കുകളാണ്‌ ഇന്നുള്ളത്‌. എത്ര സന്തോഷത്തോടെ, സമാധാനത്തോടെ ജീവിക്കുന്ന പല കുടുംബങ്ങളുടെയും സ്വസ്ഥതയും  സമാധാനവും തകരുന്നത്‌ എത്ര പെട്ടെന്നാണ്‌. വരുമാനമുള്ള ആളിന്റെ ദേഹവിനിയോഗം മൂലം കഷ്ടത അനുഭവിക്കുന്ന എത്രയോ കുടുംബങ്ങൾ നമുക്കിടയിലുണ്ട്‌. മാരക രോഗങ്ങൾ മൂലം ചികിൽസിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുകയും ഒപ്പം കടക്കെണിയിൽ അകപ്പെടുന്നതുമായ അവസ്ഥയെക്കുറിച്ച്‌  ചിന്തിക്കാനാകില്ല. പ്രളയം, സുനാമി, ഭൂമികുലുക്കം മുതലായ പ്രകൃതി ദുരന്തങ്ങൾ താണ്ഡവമാടുമ്പോൾ എത്ര വലിയ പണക്കാരനും നിലം പരിശാകും. ചുരുക്കി പറഞ്ഞാൽ നമുക്കിടയിൽ ചെറിയൊരു ശതമാനം ആളുകൾക്ക്‌ മാത്രം സംഭവിക്കുന്ന ഇത്തരം സംഭവങ്ങൾ നാം തിരിച്ചറിയുന്നില്ല. അഥവാ അറിഞ്ഞാൽ തന്നെയും അതൊന്നും എന്റെ കുടുംബത്തിന്‌ സംഭവിക്കില്ല എന്ന വിശ്വാസത്തിൽ ജീവിക്കുന്നു.

പക്ഷെ സ്വയം സുരക്ഷിതരായിരിക്കാൻ ഇനിയെങ്കിലും പഠിക്കണം. അസാധാരണമായ ഏത്‌ സാഹചര്യവും ആർക്കും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.ജീവിത യാത്ര സുഗമമായി നീങ്ങുമ്പോൾ ആരും സംരക്ഷണ മാർഗ്ഗങ്ങളെക്കുറിച്ച്‌ ചിന്തിക്കാറില്ല. എന്നാൽ ഇത്‌ താളം തെറ്റിയാൽ സംരക്ഷണ മാർഗ്ഗങ്ങൾ എടുത്തിരുന്നു എങ്കിൽ എന്ന് ആലോചിച്ച്‌ വിലപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com