ADVERTISEMENT

സാവോപോളോ ∙ ‘‘ലോകത്തിന്റെ ഏതു കോണിലും എനിക്ക് വലിയ സ്വീകരണങ്ങളാണ് കിട്ടാറുള്ളത്. ഇനി സ്വർഗത്തിലെത്തുമ്പോൾ ദൈവവും എന്നെ അങ്ങനെ സ്വീകരിക്കുമെന്നാണ് ഞാൻ കരുതുന്നത്..’’– 80–ാം ജന്മദിനത്തിനു മുൻപായി ആരാധകർക്കായി പുറത്തു വിട്ട സന്ദേശത്തിൽ ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ വാക്കുകൾ. ‘‘തെളിമയോടെ ഇത്രകാലം ജീവിക്കാനായതിൽ എനിക്ക് ദൈവത്തോടു നന്ദിയുണ്ട്. പലപ്പോഴും ബുദ്ധി കൈമോശം വരുന്നുണ്ടെങ്കിലും..’’– ചെറുചിരിയോടെ പെലെ വിഡിയോയിൽ പറയുന്നു.

പാട്ടും പാടി പെലെ

ജന്മദിനത്തിനു ദിവസങ്ങൾക്കു മുൻപ് സ്വന്തമായി എഴുതിയ ഒരു പാട്ടും പുറത്തിറക്കി പെലെ. ഗ്രാമി പുരസ്കാര ജേതാക്കളായ റോഡ്രിഗോ വൈ ഗബ്രിയേലയ്ക്കൊപ്പം ചേർന്നാണ് പെലെ ‘ഈ വയോധികനെ കേൾക്കൂ’ എന്ന പാട്ട് പുറത്തിറക്കിയത്. 2005ൽ ബ്രസീലിയൻ ജാസ് സംഗീതജ്ഞൻ റുറിയ ദുപാർട്ടിനൊപ്പം പെലെ എഴുതിയതാണ് ഈ പാട്ട്.

pele-1970-worldcup
1970 ലോകകപ്പ് വിജയത്തിനു ശേഷം പെലെയെ എടുത്തുയർത്തുന്ന സഹതാരങ്ങളും ആരാധകരും (ഫയൽ ചിത്രം).

ബ്രസീലിൽ ആഘോഷം

കോവിഡ് കാലമാണെങ്കിലും പെലെയുടെ ജന്മദിനം വിപുലമായി ആഘോഷിക്കുകയാണ് ബ്രസീലുകാർ. പത്രങ്ങളും ടിവി ചാനലുകളുമെല്ലാം സ്പെഷൽ എഡിഷനുകളും പരിപാടികളും നടത്തുന്നു. സാവോപോളോയിലെ മ്യൂസിയത്തിൽ പ്രത്യേക പെലെ എക്സിബിഷനും നടക്കുന്നുണ്ട്. സാന്റോസിൽ വിശ്രമത്തിലാണ് പെലെ ഇപ്പോൾ.

English Summary: Football Legend Pele Turns 80

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com