കളിയിൽ സമ്പൂർണ തോൽവി; പന്തു തൊടാത്ത താരം: 5 പെനൽറ്റി, ഗോളടി: ഖത്തേഴ്സ് റെക്കോർഡ്സ്!
Mail This Article
മികച്ച മൽസരങ്ങളും കളിയനുഭവങ്ങളും താരോദയവും സംഘാടക മികവും 2022 ഖത്തർ ലോകകപ്പിനെ വ്യത്യസ്ത ടൂർണമെന്റാക്കി മാറ്റിയ ഘടകങ്ങളാണ്. എന്നാൽ ഒരു പിടി ലോക റെക്കോർഡുകൾക്കും ഖത്തർ സാക്ഷ്യം വഹിച്ചു. 2022 ലോകകപ്പിൽ പിറന്ന റെക്കോർഡുകൾ മറ്റേതൊരു ഫുട്ബോൾ മേളകളിൽ ജന്മമെടുത്ത റെക്കോർഡുകളെയും വെല്ലും എന്ന കാര്യത്തിൽ രണ്ടു പക്ഷമില്ല. കിക്കോഫ് മുതൽ ഫൈനൽവരെ റെക്കോർഡുകളുടെ പെരുമഴയാണ് നിർത്താതെ പെയ്തത്. വേദിയുടെ വ്യത്യസ്തതയിലും ഗോളടി മികവിലും കളിക്കാർ സ്വന്തമാക്കിയ നേട്ടങ്ങളിലും എന്തിന് മഞ്ഞ കാർഡിന്റെ കാര്യത്തിൽപ്പോലും 2022 ഖത്തർ ലോകകപ്പ് സൃഷ്ടിച്ച റെക്കോർഡുകൾക്ക് പത്തര മാറ്റിന്റെ തിളക്കമുണ്ടായിരുന്നു. ഖത്തർ സാക്ഷ്യം വഹിച്ച റെക്കോർഡുകൾ ഇനി ഫുട്ബോളിന്റെ കണക്കുപുസ്തകങ്ങളിൽ സ്ഥാനമുറപ്പിക്കും. ഖത്തർ സമ്മാനിച്ച ലോകകപ്പ് റെക്കോർഡുകളിലൂടെ..