ADVERTISEMENT

മിക്ക വീടുകളിലും സുലഭമായി ലഭിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. സാധാരണയായി ആളുകൾ ഇത് വെളിയിൽ കളയുകയോ കന്നുകാലികൾക്കു നൽകുകയോ ചെയ്യും. എന്നാൽ നമ്മുടെ ചർമത്തിൽ മായാജാലം സൃഷ്ടിക്കാൻ കഴിവുള്ളതാണ് വെറുതെ കളയുന്ന ഈ കഞ്ഞിവെള്ളം. വിലകൂടിയ ക്രീമുകൾക്ക് പോലും കഞ്ഞിവെള്ളം നൽകുന്ന ഗുണങ്ങൾ നല്‍കാൻ സാധിക്കില്ല. വൈറ്റമിനുകള്‍, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് കഞ്ഞിവെള്ളം.

മുഖക്കുരു

കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖം കഴുകുകയാണെങ്കിൽ മുഖക്കുരു പൂർണമായും ഇല്ലാതാകും. ചർമത്തിലെ സുഷിരങ്ങൾ കുറയ്ക്കുന്നതിനും കഞ്ഞിവെള്ളം നല്ലതാണ്.

യുവത്വം

കഞ്ഞിവെള്ളം ഉപയോഗിക്കുന്നത് ചർമത്തിന്റെ ഇലാസ്തികതയും കൊളാജൻ ഉത്പാദനവും വർധിപ്പിച്ച് യുവത്വം നിലനിർത്തും. ചർമത്തിൽ കഞ്ഞിവെള്ളം ദിവസേന പുരട്ടുന്നതിലൂടെ നിങ്ങളുടെ ചർമത്തിന് പ്രായക്കുറവ് തോന്നും. കഞ്ഞിവെള്ളത്തിൽ ഉയർന്ന അളവിൽ ആന്റിഓക്സിഡന്റുകൾ ഉള്ളതിനാൽ ഇത് നേർത്തവരകളും പ്രായമാകുന്നതിന്റെ അടയാളങ്ങളും കുറയ്ക്കുന്നു.

കഴുത്തിനു ചുറ്റുമുള്ള കറുപ്പ്

കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുത്ത് കഴുകുന്നത് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കും. മികച്ച ഫലത്തിനായി ഇതിലേക്ക് കുറച്ച് കറ്റാർവാഴ ജെൽ കൂടി ചേർത്തു പുരട്ടാം. ഇത് നമ്മുടെ കണ്ണിന് അടിയിൽ പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും.

കരുവാളിപ്പ് മാറ്റാൻ

വെയിലേറ്റ് ഉണ്ടാകുന്ന കരിവാളിപ്പിനും നിറവ്യത്യാസങ്ങൾക്കും കഞ്ഞിവെള്ളം ഉപയോഗിച്ച് മുഖത്ത് ഫേസ് പാക്ക് ചെയ്യാം. ഇതിനായി കഞ്ഞി വെള്ളവും ചോറും തൈരും ഉപയോഗിച്ച് പേസ്റ്റാക്കി മുഖത്ത് ഇടാം. ഇത് ചർമത്തിനു തിളക്കം നൽകും.

English Summary:

Unlock Youthful Skin: The Amazing Benefits of Rice Water

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com