തെളിവുകൾ കൊണ്ട് നേരിടും, ദേഷ്യമുള്ളവർക്ക് ആഘോഷമാക്കാനുള്ള അവസരം; പരാതി വ്യാജമെന്ന് മല്ലു ട്രാവലർ
Mail This Article
അഭിമുഖത്തിന് ക്ഷണിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതി വ്യാജമാണെന്ന് വ്ലോഗർ മല്ലു ട്രാവലർ. ‘എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100% ഫേക്ക് ആണ്. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരം ആണ് ഇത് എന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട് , അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു’. ഷക്കീർ സുബാൻ സമൂഹ മാധ്യമത്തിൽ കുറിച്ചു.
അഭിമുഖത്തിനായി എറണാകുളത്തെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്നും പീഡിപ്പിക്കാൻ ശ്രമിച്ചെന്നും കാണിച്ച് വെള്ളിയാഴ്ചയാണ് യുവതി പരാതി നൽകിയത്. സൗദി അറേബ്യൻ യുവതിയാണ് എറണാകുളം പൊലീസിൽ പരാതി നൽകിയത്.
Content Highlights: Mallu Travele | Fake Case | Case | Life | Lifestyle