ADVERTISEMENT

ഏറെ ആരാധകരുള്ള ബോളിവുഡ് നടിയാണ് തബു. ദിവസങ്ങൾക്ക് മുമ്പാണ് തബു തന്റെ 52–ാം പിറന്നാൾ ആഘോഷിച്ചത്. പ്രായമേറെയായിട്ടും വിവാഹിതയാകാതെ സിംഗിൾ ജീവിതം നയിക്കുന്നതിനെ പറ്റി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തബു വ്യക്തമാക്കി. 

tabu1
തബു, Image Credits: Instagram/tabutiful

‘നിങ്ങൾക്ക് സന്തോഷം വരാൻ പല വഴികളുണ്ട്. അത് നിങ്ങളുടെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് നോക്കിയല്ല. നമ്മള്‍ തനിച്ചാണെങ്കില്‍ ഏകാന്തതയേയും ഒറ്റപ്പെടലിനേയുമെല്ലാം മറികടക്കാനുള്ള വഴികള്‍ കണ്ടെത്താനാകും. എന്നാല്‍ ഒരിക്കലും ഒത്തുപോകാന്‍ കഴിയാത്ത ഒരു പങ്കാളിയാണ് കൂടെയുള്ളതെങ്കില്‍ ഒറ്റപ്പെടലിനേക്കാളും മോശമായ അവസ്ഥയാണ് ഉണ്ടാകുക. സ്ത്രീക്കും പുരുഷനുമിടയിലുള്ള ബന്ധം അല്‍പം സങ്കീര്‍ണമാണ്. ചെറിയ പ്രായത്തില്‍ നമുക്ക് സ്‌നേഹത്തെ കുറിച്ചൊരു സങ്കല്‍പമുണ്ടായിരിക്കും. പ്രായംകൂടുംതോറും അനുഭവങ്ങള്‍ക്ക് അനുസരിച്ച് ആ സങ്കല്‍പത്തില്‍ മാറ്റങ്ങള്‍ സംഭവിക്കും. 

tabu2
തബു, Image Credits: Instagram/tabutiful

എനിക്ക് എന്റേതായ ലോകം പടുത്തുയര്‍ത്തണമെന്നായിരുന്നു ആഗ്രഹം. അതിനായാണ് ശ്രമിച്ചത്. ഞാന്‍ അതിന് ശ്രമിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ എന്റെ കഴിവിനോടു കാണിക്കുന്ന ഏറ്റവും വലിയ നീതികേടാകുമായിരുന്നു അത്. രണ്ട് വ്യക്തികളും പരസ്പരം ജീവിതത്തില്‍ വളര്‍ച്ച കൈവരിക്കലാണ് നല്ലൊരു റിലേഷന്‍ഷിപ്പിന്റെ അടിസ്ഥാനം. ഓരോ വ്യക്തികളും സ്വതന്ത്രരായിരിക്കണം. അല്ലാതെ അടിച്ചമര്‍ത്തുകയല്ല വേണ്ടത്. എന്റെ ചിന്താഗതി അല്‍പം വ്യത്യസ്തമാണെന്ന് എനിക്കറിയാം. ബന്ധത്തില്‍ സ്ത്രീയേയും പുരുഷനേയും രണ്ടായി ഞാന്‍ കാണുന്നില്ല. നിങ്ങള്‍ എന്ന വ്യക്തിക്ക് മുകളില്‍ ലിംഗഭേദത്തിന് വലിയ സ്ഥാനമുണ്ടോ?’. തബു വ്യക്തമാക്കി. 

English Summary:

Tabu On Being Single At 52: Happiness Comes From Many Things Unconnected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com