ADVERTISEMENT

അടുത്തിടെയാണ് അഭിനേതാവും നർത്തകനുമായ റിഷി കുമാർ വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത എത്തിയത്. സുഹൃത്ത് ഡോ. ഐശ്വര്യ ഉണ്ണിയാണ് വധു. ഐശ്വര്യയോട് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ താരം തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹക്ഷണക്കത്തുമായി സുഹൃത്തുക്കളെ കാണാൻ എത്തുന്ന വിഡിയോ  തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. 

‘ഞങ്ങളുടെ കല്യാണത്തീയതി നിശ്ചയിച്ചു. കല്യാണം കഴിക്കാനുള്ള പ്രായമായോ എന്നായിരിക്കും നിങ്ങൾ വിചാരിക്കുന്നത്. യെസ്, ഗയ്സ് എനിക്ക് കല്യാണം കഴിക്കാൻ സമയമായി.’ എന്ന് പറഞ്ഞു കൊണ്ടാണ് റിഷി വിഡിയോ തുടങ്ങുന്നത്.  വിവാഹക്ഷണക്കത്തുമായി റിഷി ആദ്യം എത്തിയത് നിഷ സാരംഗിന്റെ വീട്ടിലാണ്.  

‘അമ്മാ, എന്റെ കല്യാണമാണ്. അപ്പോൾ അനുഗ്രഹിക്കണം.’– എന്നു പറഞ്ഞ് നിഷ സാരംഗിനാണ് റിഷി ആദ്യം കല്യാണക്കത്ത് നൽകുന്നത്. തുടർന്ന് നിഷയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങുന്നതും വിഡിയോയിൽ ഉണ്ട്. ‘ചക്കരമുത്തിന് ഉമ്മ’ എന്നാണ് നിഷ പറയുന്നത്.  ആദ്യത്തെ കത്ത് അമ്മയ്ക്ക് നൽകണമെന്ന് ആഗ്രഹമായിരുന്നെന്നും വിഡിയോയിൽ പറയുന്നുണ്ട്. 

ശിവാനി മേനോനെയും അൻസിബ ഹസനെയും വീട്ടിലെത്തി വിവാഹത്തിനു ക്ഷണിക്കുന്നതും വിഡിയോയിലുണ്ട്. നിന്െറ വിവാഹത്തിന് ഞാൻ ഏത് വസ്ത്രം ധരിക്കണമെന്നായിരുന്നു വിവാഹം ക്ഷണിക്കാനെത്തിയ റിഷിയോട് ബിജു സോപാനത്തിന്റെ ചോദ്യം.  

 ആറുവർഷമായി ഇരുവരും തമ്മിൽ പ്രണയത്തിലാണ്. ഇനി ‘ഒഫീഷ്യൽ’ ആക്കാനുള്ള സമയമായെന്ന് ആരാധകരെ അറിയിച്ചാണ് റിഷി ഐശ്വര്യയെ പ്രൊപ്പോസ് ചെയ്തത്. സർപ്രൈസുകൾ ഒളിപ്പിച്ച ‘ട്രഷർ ഹണ്ട്’ വഴിയായിരുന്നു റിഷിയുടെ വേറിട്ട പ്രൊപ്പോസൽ. പ്രൊപ്പോസൽ റിങ് വാങ്ങുന്നതും ഐശ്വര്യയ്ക്ക് സർപ്രൈസുകൾ പ്ലാൻ ചെയ്യുന്നതുമെല്ലാം വ്ലോഗിലൂടെ റിഷി പങ്കുവച്ചിരുന്നു. 

English Summary:

Rishi Kumar Announces Wedding Date, Shares Heartwarming Invitation Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com