തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ എഴുത്തച്ഛൻ പഠന കേന്ദ്രത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കുന്നു.
എൻ.വി കൃഷ്ണ വാരിയർ സ്മാരക ട്രസ്റ്റ് പുറത്തിറക്കുന്ന കവനകൗമുദി മാസികയുടെ എഡിറ്ററായിരുന്നു.
കൃതികൾ : ഫോക്‌ലോർ ജനുസ് സിദ്ധാന്തം രാഷ്ട്രീയം, കടങ്കഥ സൗന്ദര്യവും സംസ്കാരവും, നാടോടിക്കഥ ഉടലും ഉയിരും, കടങ്കഥ ജനുസ്സും വ്യവഹാരവും,
നാട്ടറിവ് 1,2 വാല്യങ്ങൾ (എഡിറ്റർ), അക്ഷരങ്ങളിലെ അന്തരീക്ഷം (തെലുങ്കു കവിതകളുടെ വിവർത്തനം), പാന്ഥരും വഴിയമ്പലങ്ങളും.
പാന്ഥരും വഴിയമ്പലങ്ങളും എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി കുറ്റിപ്പുഴ എൻഡോവ്മെൻറ് പുരസ്കാരം, സാഹിത്യനിരൂപണത്തിനുള്ള ശക്തി തായാട്ട് ശങ്കരൻ സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.