Activate your premium subscription today
Thenkurissi-I is a village in Palakkad district in the state of Kerala.Thenkurissi is the gram panchayat of Thenkurissi I village.
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്ത്.
പാലക്കാട് ∙ ക്രിസ്മസ് അവധിക്കു നാട്ടിലെത്താെമെന്നു പറഞ്ഞാണ് ശ്രീദീപ് ആലപ്പുഴയിലേക്ക് പോയത്. പക്ഷേ അവധിക്കുമുൻപേ അവൻ തിരികെയെത്തി, ചേതനയറ്റ ശരീരമായി. നാട്ടുകാരുടെ പ്രിയപ്പെട്ട ‘ശ്രീ’ ആയിരുന്നു ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച മെഡിക്കൽ വിദ്യാർഥികളിൽ ഒരാളായ ശ്രീദീപ് വത്സൻ (20). ഇന്നലെ ഉച്ചയ്ക്കു തന്നെ ശ്രീദീപിനെ അവസാനമായി കാണാൻ ജനങ്ങൾ ശേഖരീപുരത്തെ വീടിനു മുന്നിൽ കാത്തു നിന്നു. വൈകീട്ട് നാലരയോടെ മൃതദേഹം എത്തിയപ്പോൾ ജനം പൊട്ടിക്കരഞ്ഞു.
മംഗലംഡാം∙ കനത്ത മഴയെ തുടർന്ന് വീടിന്റെ മുൻഭാഗത്തെ സംരക്ഷണ ഭിത്തി തകർന്നു. എർത്ത് ഡാം ഒറ്റക്കണ്ടത്തിൽ ഉസനാരിന്റെ വീടിന് മുന്നിലെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. ചൊവാഴ്ച പുലർച്ചെ മൂന്ന് മണിയോടെ വലിയ ശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്. 15 അടിയോളം ഉയരത്തിൽ കോൺക്രീറ്റ് ബെൽറ്റെല്ലാം കൊടുത്ത് 4 വർഷം നിർമിച്ച
ആലത്തൂർ∙ ഗായത്രിപ്പുഴയുടെ കുറുകെ നിർമിക്കുന്ന പത്തനാപുരം പാലത്തോടനുബന്ധിച്ചു നിർമിച്ച താൽക്കാലിക നടപ്പാത കനത്ത മഴയിൽ വെള്ളത്തിനടിയിലായി. പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ച ബൈക്ക് യാത്രക്കാന്റെ ബൈക്ക് വെള്ളത്തിൽ മുങ്ങി. ഇന്നലെ രാത്രിയാണ് പാതയിൽ വെള്ളം കയറിയത്. ഇതോടെ ഇരുകരകളും ഒറ്റപ്പെട്ടു. പത്തനാപുരം നിവാസികൾക്ക് ആലത്തൂരിലെത്താൻ കിലോമീറ്റകൾ സഞ്ചരിക്കേണ്ടി വരും. വിദ്യാർഥികളെയാണ് ഇതു കൂടുതൽ ബാധിക്കുന്നത്. മൂന്നാം തവണയാണ് പാത വെള്ളത്തിനടിയ ലാകുന്നത്.
പാലക്കാട്∙ ചെളിയിൽ കുടുങ്ങിയ സ്കൂൾ വാഹനം കെട്ടിവലിച്ച് നാട്ടുകാർ. മണ്ണാർക്കാട് കുമരംപുത്തുർ ചക്കരക്കുളമ്പ് - ചുങ്കം റോഡിലാണ് സംഭവം. ചെളിയിൽ കുടുങ്ങിയ സ്കൂൾ വാഹനം നാട്ടുകാർ വടം കെട്ടി വലിച്ചുകയറ്റുകയായിരുന്നു. അറ്റകുറ്റപ്പണി നടത്താത്ത റോഡിൽ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
പാലക്കാട്∙ പഴനി മുരുകൻ ക്ഷേത്രത്തിലെ ദണ്ഡപാണി സ്റ്റേഷൻ ലോഡ്ജിലെ സാനിറ്റൈസർ സൂക്ഷിച്ച പ്ലാസ്റ്റിക് കന്നാസുകൾ പൊട്ടിത്തെറിച്ച്, മലയാളിയുടെ സമീപത്ത് നിർത്തിയിട്ടിരുന്ന കാര് പൂർണമായും കത്തിനശിച്ചു. രണ്ടു ശുചീകരണ തൊഴിലാളികൾക്ക് ഗുരുതരമായി പരുക്കേറ്റു. പഴനി അടിവാരം പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമത്തിന് ശേഷം തീ നിയന്ത്രണവിധേയമാക്കി.
പാലക്കാട് ∙ കണക്കിൽപ്പെടാത്ത പണം പിടിച്ചെന്ന കേസിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠനു സസ്പെൻഷൻ. ഒറ്റപ്പാലത്തെ വാടക വീട്ടിൽനിന്ന് 1.90 ലക്ഷം രൂപ പിടിച്ചതിനു പിന്നാലെയാണു നടപടി. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബർ 29നു റെയ്ഡ് നടന്നത്.
കൊഴിഞ്ഞാമ്പാറ ∙ ശുദ്ധീകരിക്കാതെ ജലം വിതരണം ചെയ്യുന്നുവെന്ന പരാതിയിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ രംഗത്ത്. കഴിഞ്ഞ 15 ദിവസത്തോളമായി കുന്നങ്കാട്ടുപതി ജലശുദ്ധീകരണ ശാലയിൽ നിന്നു വിതരണം ചെയ്യുന്നത് ശുദ്ധീകരിക്കാത്ത വെള്ളമാണെന്നാരോപിച്ചാണ് ജല അതോറിറ്റി കൊഴിഞ്ഞാമ്പാറ സെക്ഷൻ ഓഫിസിലേക്ക് പ്രതിഷേധവുമായി
ഒറ്റപ്പാലം ∙ തെരുവുനായ ഓടിച്ചതിനെ തുടർന്നു വീണ വയോധികയുടെ കയ്യൊടിഞ്ഞു. രക്ഷിക്കാൻ ഓടിയെത്തിയ മകളെ നായ കടിച്ചു. മയിലുംപുറം താഴത്തേതിൽ അമ്മുക്കുട്ടിയുടെ (85) ഇടതുകയ്യിലെ എല്ലാണു പൊട്ടിയത്. മകൾ ചന്ദ്രികയെ (60) ആണ് നായ കടിച്ചത്.വീട്ടുമുറ്റത്തു നിന്നാണ് അമ്മുക്കുട്ടിയെ നായ ഓടിച്ചത്. വീണു കയ്യിന്റെ എല്ലു
കൂറ്റനാട് ∙ ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. വിദ്യാർഥികളടക്കം ഒട്ടേറെ പേരാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നത്. ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ഓഫിസുകൾ, അങ്കണവാടികൾ തുടങ്ങി റോഡിനിരുവശവുമുള്ള കാടുകയറിയ സ്ഥലങ്ങൾ വരെയുള്ള
ഒറ്റപ്പാലം ∙ അനുമതിയില്ലാതെ കൈവശം വച്ച തോക്കും തിരകളും ഉൾപ്പെടെ ആയുധങ്ങളുമായി 2 യുവാക്കൾ അറസ്റ്റിൽ. മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് നീലാഞ്ചേരി പൂക്കുഴി വീട്ടിൽ അബ്ദുൽ സലാം (40), വണ്ടൂർ കൂരാട് ആനക്കല്ലൻ വീട്ടിൽ ജമാൽ ഹുസൈൻ (25) എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. മായന്നൂർ, ചേലക്കര
Results 1-10 of 10000