Activate your premium subscription today
പീച്ചി ∙ ഡാമിൽ കുട്ടവഞ്ചി സവാരി മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. കുട്ടവഞ്ചിയിൽ സഞ്ചരിച്ചായിരുന്നു ഉദ്ഘാടനം . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അധ്യക്ഷത വഹിച്ചു. വനംവകുപ്പിനു കീഴിലെ പീച്ചി വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ ചിമ്മിനിയിലാരംഭിച്ച കുട്ടവഞ്ചി പദ്ധതിയുടെ മാതൃകയിലാണു പീച്ചിയിൽ കുട്ടവഞ്ചി സവാരി ആരംഭിച്ചത്. പീച്ചി വനത്തിൽ ശീതൾ ഭാഗത്തു നിന്ന് ആരംഭിച്ചു വള്ളിക്കയം വരെ വനയാത്രയും തുടർന്നു വള്ളിക്കയത്തു കുട്ടവഞ്ചി സഞ്ചാരവുമാണ് ഒരുക്കിയിട്ടുള്ളത്. 20 മിനിറ്റ് യാത്രയ്ക്കു 400 രൂപയാണു നിരക്ക്. 4 പേർക്ക് സഞ്ചരിക്കാം. 40 മിനിറ്റിന് 800 രൂപയും ആനത്താര വരെയുള്ള യാത്രയ്ക്കു 900 രൂപയുമാണു നിരക്കുകൾ.
തൃശൂർ∙ ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി കെ. രാജൻ. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. ഐഎഎസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കും. നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ചു തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകും.
തിരുവനന്തപുരം∙ എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ച ഉന്നതതല യോഗം 28ലേക്കു മാറ്റി. 16-നാണ് യോഗം നിശ്ചയിച്ചിരുന്നത്. 28ന് 12 മണിക്ക് ഓണ്‍ലൈനായി യോഗം വിളിച്ചു ചേര്‍ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.രാജന്, പി.രാജീവ്, മന്ത്രി വി അബ്ദുറഹ്മാന്, വഖഫ് ബോര്‍ഡ് ചെയര്മാന് എം.കെ.സക്കീര്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ചായിരിക്കും ചര്‍ച്ച. ഈ വിഷയത്തിലെ കേസില്‍ കോടതിയിലെ സ്ഥിതി എന്താണെന്നും പരിശോധിക്കും.
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ സമയബന്ധിതമായി പുനരധിവസിപ്പിക്കുമെന്ന് റവന്യു മന്ത്രി കെ.രാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തോട്ടം ഉടമകൾ കോടതിയെ സമീപിച്ചത് ഒരുതരത്തിലുള്ള ആശങ്കയ്ക്കും അടിസ്ഥാനമില്ലാത്തതാണെന്നും മന്ത്രി പറഞ്ഞു. ദുരന്തബാധിതരെ ഏറ്റവും അടുത്ത സ്ഥലത്ത് പുനരധിവസിപ്പിക്കുകയെന്നതാണ് സർക്കാർ തീരുമാനം.
തിരുവനന്തപുരം∙ എറണാകുളം മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ 16ന് ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രിക്കു പുറമേ മന്ത്രിമാരായ കെ.രാജൻ, പി.രാജീവ്, മന്ത്രി വി അബ്ദുറഹ്മാൻ, വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. മുനമ്പത്തെ 614 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ സംരക്ഷിക്കുന്നതു സംബന്ധിച്ചായിരിക്കും ചർച്ച. ഈ വിഷയത്തിലെ കേസിൽ കോടതിയിലെ സ്ഥിതി എന്താണെന്നും പരിശോധിക്കും.
കോട്ടയം ∙ ശബരിമല ദർശനത്തിന് എത്തുന്ന എല്ലാ തീർഥാടകർക്കും സൗകര്യമൊരുക്കുമെന്നും വെർച്വൽ ക്യൂവിനൊപ്പം നേരിട്ടും ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ടെന്നും മന്ത്രി വി.എൻ.വാസവൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ശബരിമല അവലോകന യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
തൃശൂർ∙ പൂരം കലക്കലുമായി ബന്ധപ്പെട്ടു ദേവസ്വങ്ങളെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ്കുമാർ. പൂരം എന്താണെന്നു മുഴുവനായി മനസ്സിലാക്കിയാലേ തടസ്സമുണ്ടോയോ ഇല്ലയോ എന്ന് അറിയാൻ കഴിയൂ. രാവിലെ എഴുന്നള്ളിപ്പു മുതൽ തടസ്സങ്ങൾ ഉണ്ടായിരുന്നെന്നും സർക്കാർ നിയോഗിച്ച
കണ്ണൂർ ∙ എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ കണ്ണൂർ കലക്ടർക്കൊപ്പം ഇന്നു പങ്കെടുക്കേണ്ടിയിരുന്ന മുഴുവൻ പരിപാടികളും മാറ്റിവച്ച് റവന്യു മന്ത്രി കെ.രാജൻ. കൂത്തുപറമ്പ്, ഇരിട്ടി, പയ്യന്നൂർ എന്നിവിടങ്ങളിൽ പട്ടയമേള, ചിറക്കൽ സ്മാർട് വില്ലേജ് ഓഫിസ് ഉദ്ഘാടനം എന്നീ ചടങ്ങുകളിലാണ് മന്ത്രിയും കലക്ടറും ഒന്നിച്ചു പങ്കെടുക്കേണ്ടിയിരുന്നത്. ഈ പരിപാടികൾ പിന്നീട് നടത്തും. റവന്യു വകുപ്പിന്റെ പങ്കാളിത്തത്തോടെയല്ലാതെ ഇന്നും നാളെയും ജില്ലയിൽ നടക്കുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കും.
തൃശൂർ ∙ ഉത്സവത്തിനും പെരുന്നാളിനും മറ്റും വെടിക്കെട്ട് നടത്താനാകാത്തവിധമുള്ള വിജ്ഞാപനത്തിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ചർച്ചയാരംഭിച്ചു. വെടി പൊട്ടിക്കുന്ന സ്ഥലവും (ഫയർലൈൻ) ഇതിനുള്ള സാമഗ്രികൾ സൂക്ഷിക്കുന്ന ഇടവും (മാഗസിൻ) തമ്മിൽ 200 മീറ്റർ അകലം വേണമെന്ന നിബന്ധനയിലാണ് ഏറെ എതിർപ്പ്.
തിരുവനന്തപുരം ∙ റവന്യു, റജിസ്ട്രേഷൻ, സർവേ വകുപ്പുകളിലെ വിവിധ സേവനങ്ങൾ ലഭ്യമാകുന്ന ‘എന്റെ ഭൂമി’ സംയോജിത പോർട്ടലിന്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിക്കും. മന്ത്രി കെ.രാജൻ അധ്യക്ഷനാകും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തും.
Results 1-10 of 244