ADVERTISEMENT

തൃശൂർ ∙ തൃശൂർ പൂരം കലക്കലിൽ റവന്യൂ മന്ത്രി കെ.രാജന്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം. സംസ്ഥാന പൊലീസ് മേധാവി എസ്. ദർവേഷ് സാഹിബാകും മൊഴി എടുക്കുക.  കെ.രാജൻ പൂരം നടക്കുമ്പോൾ തൃശൂരിൽ ഉണ്ടായിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി കെ.രാജൻ നേരത്തെ പറഞ്ഞിരുന്നു. എം.ആർ. അജിത് കുമാറിന്റെ വീഴ്ച സംബന്ധിച്ചാണ് ഡിജിപി അന്വേഷിക്കുന്നത്. മന്ത്രിക്കുപോലും ലഭിക്കാത്ത സൗകര്യങ്ങൾ തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്ക് ലഭിച്ചതും വിവാദമായിരുന്നു.

മൊഴിയെടുക്കാൻ സൗകര്യം അന്വേഷിച്ച് ഉദ്യോഗസ്ഥർ തന്നെ സമീപിച്ചിരുന്നതായി മന്ത്രി രാജൻ സ്ഥിരീകരിച്ചു. അന്വേഷണ ഏജൻസി വന്നിരുന്നു. അന്വേഷണം ഇഴയുന്നു എന്ന അഭിപ്രായമില്ല. നിയമസഭ സമ്മേളനം കഴിഞ്ഞ് മൊഴി നൽകുമെന്നും മന്ത്രി പറഞ്ഞു. എഡിജിപി എം.ആർ. അജിത് കുമാറിന്റെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.

English Summary:

Thrissur Pooram Chaos: Minister K. Rajan to Give Statement

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com