Activate your premium subscription today
പട്ന ∙ മാതൃരാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ സകലതും ത്യജിച്ച പോരാളിയായിരുന്നു ബിർസ മുണ്ടയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ ഭരണത്തിനെതിരെ ഗോത്രവർഗക്കാരെ സംഘടിപ്പിച്ച ബിർസ മുണ്ട ബ്രിട്ടിഷുകാരുടെ കസ്റ്റഡിയിൽ മരിക്കുമ്പോൾ പ്രായം 25 മാത്രമായിരുന്നു. ജമുയിയിൽ ബിർസ മുണ്ടയുടെ 150–ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി.
പട്ന∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദർഭംഗയിൽ നടന്ന പൊതു ചടങ്ങിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാദങ്ങൾ വന്ദിക്കാൻ ശ്രമിച്ച വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സ്റ്റേജിൽ നരേന്ദ്ര മോദിയുടെ ഇരിപ്പിടത്തിന് അരികിലേക്ക് വരുന്ന നിതീഷ് കുമാറിനോട് തന്റെ തൊട്ടടുത്ത് ഇരിക്കാൻ മോദി പറയുന്നത് വിഡിയോയിൽ കാണാം. തുടർന്ന് ബിഹാർ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വന്ദിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ,മോദി പെട്ടെന്ന് എഴുന്നേറ്റ് കാലിൽ തൊടുന്നത് തടഞ്ഞു. ഇതിനുശേഷം മോദി നിതീഷ് കുമാറിനു ഹസ്തദാനം നൽകുകയായിരുന്നു.
പട്ന ∙ ബിഹാറിലെ ദർഭംഗയിൽ ആരംഭിക്കുന്ന എയിംസ് ആശുപത്രിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി 13നു നിർവഹിക്കും. മുഖ്യമന്ത്രി നിതീഷ് കുമാറും പങ്കെടുക്കും. ദർഭംഗയിൽ ബൈപാസിനു സമീപം 188 ഏക്കർ ഭൂമി എയിംസിനായി സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. ദർഭംഗ എയിംസ് ആശുപത്രിയുടെ നിർമാണം 3 വർഷത്തിനകം പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്. ബിഹാറിലെ രണ്ടാമത്തെ എയിംസ് ആശുപത്രിയാണിത്. പട്നയിലാണ് മറ്റൊരു എയിംസ് ആശുപത്രി.
പട്ന ∙ മുൻ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് ‘ആപ് സബ്കി ആവാസ്’ (എഎസ്എ) എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ജനതാദൾ (യു) ദേശീയ അധ്യക്ഷനായിരുന്ന ആർ.സി.പി. സിങ് നിതീഷ് കുമാറുമായി തെറ്റിപ്പിരിഞ്ഞു ബിജെപിയിൽ ചേർന്നിരുന്നു. നിതീഷ് കുമാർ ബിജെപിയുമായി സഖ്യം പുനഃസ്ഥാപിച്ചതോടെ ആർ.സി.പി.സിങിനു ബിജെപിയിൽ നിൽക്കക്കള്ളിയില്ലാതായി. അടുത്ത വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎസ്എ മൽസരിക്കുമെന്നും ആർ.സി.പി.സിങ് പ്രഖ്യാപിച്ചു.
പട്ന ∙ ജമ്മു കശ്മീരിലെ ഗഗൻഗിറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശികളായ 3 തൊഴിലാളികളുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തൊഴിൽ, സാമൂഹികക്ഷേമ വകുപ്പുകളിൽനിന്നു മറ്റാനുകൂല്യങ്ങൾ ലഭ്യമാക്കാനും നിർദേശം നൽകി.
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു ഭാരത രത്ന ബഹുമതി ആവശ്യപ്പെടുന്ന ജെഡിയു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വീർചന്ദ് പട്ടേൽ മാർഗിലെ ജെഡിയു സംസ്ഥാന കാര്യാലയത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണു പോസ്റ്ററുകൾ പതിച്ചത്. നിതീഷ് കുമാറിന്റെ സാന്നിധ്യത്തിൽ ജെഡിയു സംസ്ഥാന നിർവാഹക സമിതി യോഗം ചേർന്ന ദിവസമാണു പോസ്റ്ററുകൾ പതിച്ചതെന്ന പ്രത്യേകതയുമുണ്ട്.
പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വൈകാതെ പ്രധാനമന്ത്രി പദത്തിലെത്തുമെന്ന ജനതാദൾ (യു) മന്ത്രി സാമാ ഖാന്റെ പരാമർശം വിവാദത്തിൽ. ടിവി ചാനൽ ചർച്ചയിലാണു മന്ത്രി സാമാ ഖാൻ ആഗ്രഹം പരസ്യമാക്കിയത്. കേന്ദ്രത്തിലെ അധികാരത്തിന്റെ താക്കോൽ തങ്ങളുടെ കയ്യിലാണെന്നും നിതീഷ് കുമാർ പ്രധാനമന്ത്രിയാകുന്നതിനെ പ്രതിപക്ഷം പോലും പിന്തുണയ്ക്കുമെന്നും സാമാ ഖാൻ തുറന്നടിച്ചു.
പട്ന∙ ബിഹാറിൽ ജിതിയ ഉൽസവ സ്നാനത്തിനിടെ നദികളിലും കുളങ്ങളിലും മുങ്ങി മരിച്ചവരുടെ എണ്ണം 46 ആയി. ഇതിൽ 37 കുട്ടികളും ഉൾപ്പെടും. 43 മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കനത്ത മഴ കാരണം നദികളും കുളങ്ങളും കരകവിഞ്ഞിട്ടും ജിതിയ സ്നാനത്തിനു വൻതിരക്കായിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
ബിഹാറിൽ അധികാരത്തിലെത്തിയാൽ ഉടൻ മദ്യനിരോധനം പിൻവലിക്കുമെന്നു ജൻ സുരാജ് നേതാവ് പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചു
പട്ന ∙ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദളു(യു)മായി വീണ്ടുമൊരു സഖ്യത്തിനു സാധ്യതയില്ലെന്നു ആർജെഡി നേതാവ് തേജസ്വി യാദവ്. സഖ്യത്തിനായി ആർജെഡി ഒരിക്കലും നിതീഷിനെ സമീപിച്ചിട്ടില്ല. നിതീഷാണു മുൻപു തൊഴുകയ്യുമായി ആർജെഡി നേതൃത്വത്തിനു മുന്നിൽ വന്നിട്ടുള്ളതെന്നു തേജസ്വി പറഞ്ഞു. നിതീഷ് കുമാർ വെറുമൊരു മുഖംമൂടിയാണ്. ബിജെപിയാണ് സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Results 1-10 of 611