Activate your premium subscription today
ഇങ്ങനെയുള്ള ധോണി ഈ സീസണിൽ ഐപിഎൽ മതിയാക്കുമോ? ജാർഖണ്ഡിൽനിന്നു വന്ന് ചെന്നൈയുടെ തലയായി മാറിയ താരത്തിന് ‘ചെപ്പോക്കിൽ’ ഒരു റോയൽ യാത്രയയപ്പ് ഉണ്ടാകുമോ ? സിഎസ്കെ പ്ലേഓഫ് കണ്ടില്ലെങ്കിൽ മേയ് 14ന് ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായിട്ടായിരിക്കും ഒരുപക്ഷേ ക്യാപ്റ്റൻ കൂളിന്റെ അവസാന ഐപിഎൽ മത്സരം.ടീം മാനേജ്മെന്റ് മറക്കാനാകാത്തൊരു യാത്രയയപ്പ് ഒരുക്കാൻ തയാറാണ്, എന്നാൽ ധോണി ഇതുവരെ തന്റെ തീരുമാനം വ്യക്തമാക്കിയിട്ടില്ലെന്നു മാത്രം. ചെപ്പോക്കിൽ ചെന്നൈയുടെ സ്വന്തം കാണികൾക്കു മുന്നിൽ കളിച്ച് മതിയാക്കണമെന്ന് മുൻപ് ധോണി പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ ടീമിൽനിന്നു വിരമിക്കുമ്പോൾ പോലും ഇല്ലാതിരുന്ന ആഗ്രഹം! ഒരുപക്ഷേ കോവിഡ് ഹോം ഗ്രൗണ്ട് നിഷേധിച്ച രണ്ടു സീസണുകൾക്കു ശേഷവും മഞ്ഞ ജഴ്സിയിൽ ധോണിയെക്കാണുന്നതിന്റെ കാരണവും ഇതാകാം.
‘അശ്വിൻ, ചെഹൽ, ഫെറാറി’. കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ തനിക്കൊപ്പം നിൽക്കുന്ന 2 പേരെ രവിചന്ദ്രൻ അശ്വിൻ പരിചയപ്പെടുത്തുന്നത് ഇങ്ങനെ. ഇതിൽ യുസ്വേന്ദ്ര ചെഹൽ കളിക്കളത്തിലും സോഷ്യൽ മീഡിയയിലും പണ്ടേ സ്റ്റാറാണ്. പക്ഷേ അശ്വിൻ പറഞ്ഞതിൽ ചെറിയൊരു തിരുത്തുണ്ട്. ഇരുവർക്കുമൊപ്പമുള്ളത് ഫെറാറി കാറല്ല. ഫെരെയ്ര എന്ന ക്രിക്കറ്ററാണ്. ദക്ഷിണാഫ്രിക്കയുടെ ഇരുപത്തിനാലുകാരൻ പവർ ഹിറ്റർ ഡൊനോവൻ ഫെരെയ്ര. കൊച്ചിയിൽ നടന്ന മിനി താരലേലത്തിൽ 50 ലക്ഷത്തിന് രാജസ്ഥാൻ ടീമിലെത്തിച്ച താരം. വിലകൊണ്ട് ഇക്കോണമി കാറുകളോടാണു താരതമ്യമെങ്കിലും അശ്വിൻ പറഞ്ഞതുപോലെ ഗ്രൗണ്ടിൽ ഫെറാറിയുടെ ഈടിലെത്തുമോ ഫെരെയ്ര? ഇന്ത്യക്കാർക്ക് അത്ര പരിചിതനല്ലെങ്കിലും, ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കൻ ടി20 ചാലഞ്ചിൽ യോബർഗ് സൂപ്പർ കിങ്സിന്റെ മിന്നും താരമായിരുന്നു ഫെരെയ്ര. സൂപ്പർ താരങ്ങൾ ഒപ്പമുണ്ടെങ്കിലും ഐപിഎല്ലിൽ മാറ്റത്തിന്റെ ട്രാക്കിലാണ് ഇക്കുറി രാജസ്ഥാനും. 2022 സീസണിൽ നിറം മങ്ങിക്കളിച്ച ഓൾറൗണ്ടർമാർ തെറ്റിച്ച ടീം ബാലൻസ് നൽകാൻ ആറടി ഏഴിഞ്ചുകാരനായ ജെയ്സൻ ഹോൾഡറെ മാനേജ്മെന്റ് ടീമിലെത്തിച്ചിട്ടുണ്ട്. പ്ലേയിങ് ഇലവനിലെ പുതിയ റോൾ റിയാൻ പരാഗ് ഭംഗിയാക്കുമോ? പ്രസിദ്ധ് കൃഷ്ണയുടെ അസാന്നിധ്യത്തിൽ ബോൾട്ടിനൊപ്പം ന്യൂബോൾ ബോളറായി ആരെത്തും? എല്ലാത്തിലുമുപരി രാജസ്ഥാൻ റോയൽസ് ഈ സീസണിൽ ആരാധകർക്കായി കരുതിവച്ചിരുന്ന സർപ്രൈസ് താരം ആരാകും? ടെസ്റ്റ് ക്രിക്കറ്റിനപ്പുറം ഐപിഎല്ലിലും ഇംപാക്ട് കാട്ടുമോ ജോ റൂട്ട്? എന്താകും ഇക്കുറി സംഗക്കാരയുടെയും സംഘത്തിന്റെയും തന്ത്രങ്ങൾ? വിശദമായി പരിശോധിക്കാം.
പതിവുപോലെ പരാഗിന്റെ ഈ അവകാശവാദവും അങ്ങനെയങ്ങു പുച്ഛിച്ചു തള്ളാമോ? അതിനു മുൻപു അടുത്തിടെ അവസാനിച്ച ഗുവാഹത്തി പ്രീമിയർ ലീഗിലെയും മറ്റു ചില ആഭ്യന്തര ടൂർണമെന്റുകളിലെയും ചില കണക്കുകളിലേക്കു കൂടി ഒന്നു കണ്ണോടിക്കാം. ജിപിഎല്ലിൽ ഏറ്റവും അധികം റൺസ് നേടിയ താരം റിയാൻ പരാഗാണ്. 12 കളിയിൽ 2 സെഞ്ചറിയടക്കം 683 റൺസ്. ഇതിൽ ഒരു കളിയിൽ വെറും 64 പന്തിൽ പരാഗ് അടിച്ചെടുത്തത് 148 റൺസാണ്. അടിച്ച ഫോറുകൾ 6, സിക്സറുകൾ 17! ഇനി ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിയ താരം ആരെന്നറിയാമോ? അതും സാക്ഷാൽ പരാഗ്തന്നെ. പരാഗ് ഒറ്റയടിക്കങ്ങു നന്നായോ? മൂന്നാം നമ്പറിൽ ഇറങ്ങി ഐപിഎൽ ചരിത്രത്തിലാദ്യമായി അർധ സെഞ്ചറി കുറിച്ച് ആരാധകരെ ഞെട്ടിച്ച രവിചന്ദ്രൻ അശ്വിന്റെ വഴിയേയാണോ പരാഗ്? 6–ാം നമ്പറിൽ ബാറ്റുചെയ്യാനെത്തി ഏതാനും ചില പന്തുകൾ മാത്രം നേരിട്ട്, ബൗണ്ടറികൾക്കു മാത്രം ശ്രമിച്ച് വിക്കറ്റ് കുരുതികൊടുക്കുന്ന വികൃതിപ്പയ്യൻ ഇമേജിനു വിട നൽകുമോ പരാഗ്? പരാഗിന്റെ എവല്യൂഷൻ രാജസ്ഥാൻ റോയൽസിനു നൽകുന്ന പ്രതീക്ഷകൾ എന്തൊക്കെ? വിശദമായി പരിശോധിക്കാം.
കൊച്ചി∙ ഐപിഎൽ ചരിത്രത്തിലാദ്യമായി കളിക്കാരുടെ ലേലത്തിനു കൊച്ചി വേദിയാകുന്നു. ഒട്ടാകെ 87 കളിക്കാരുടെ ഒഴിവുകളിലേക്കുള്ള ലേലം 23നു 2.30 മുതൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിലാണു നടക്കുക. 87 സ്ഥാനങ്ങളിലേക്കായി 405 കളിക്കാരുടെ പട്ടികയാണുള്ളത്. 87ൽ മുപ്പതെണ്ണം വിദേശതാരങ്ങളുടെ ഒഴിവാണ്. ഒട്ടാകെ 991 കളിക്കാരുടെ
മുംബൈ ∙ ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പുതിയ സീസണിനു മുന്നോടിയായി ടീമിൽ നിലനിർത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് അവസാനിച്ചിരിക്കെ, ക്യാപ്റ്റൻ കെയ്ൻ വില്യംസനെ ഉൾപ്പെടെ റിലീസ് ചെയ്ത് സൺറൈസേഴ്സ് ഹൈദരാബാദ്. നിക്കോളാസ് പുരാൻ, പ്രിയം ഗാർഗ് തുടങ്ങിയ താരങ്ങളെയും ഹൈദരാബാദ്
അടുത്ത സീസണിലേയ്ക്കുള്ള ഐപിഎല്‍ താരലേലം കൊച്ചിയില്‍ നടക്കും. ഡിസംബര്‍ 23നാണ് താരലേലം. മെഗാ താരലേലം കഴിഞ്ഞ വര്‍ഷം പൂര്‍ത്തിയായതിനാല്‍ ഇക്കുറി ഒരുദിവസം മാത്രമായിരിക്കും ലേലം. ആദ്യമായാണ് കൊച്ചി താരലേലവേദിയാകുന്നത്.
ന്യൂഡൽഹി ∙ പതിവു തെറ്റിച്ച് ഇന്ത്യൻ പ്രിമിയർ ലീഗ് താരലേലം ഇക്കുറി ഇസ്തംബുളിൽ നടക്കുമോ? ഡിസംബർ 16നു നടക്കേണ്ട ലേലത്തിന്റെ വേദിയായി ഇന്ത്യൻ നഗരങ്ങൾക്കു പുറമേ തുർക്കി നഗരത്തെക്കൂടി പരിഗണിച്ചതോടെയാണ് ആരാധകർക്ക് ഈ ആകാംക്ഷ.പതിവു ലേല വേദിയായ ബെംഗളൂരുവിന് പുറമേ ന്യൂഡൽഹി, മുംബൈ, ഹൈദരാബാദ് എന്നിവയും
സിഡ്നി ∙ ക്രിക്കറ്റ് താരമെന്ന നിലയിലുള്ള വളർച്ചയ്ക്കു പിന്നിൽ ഇന്ത്യൻ പ്രിമിയർ ലീഗാണെന്ന് (ഐപിഎൽ) തുറന്നുപറഞ്ഞ് ഓസ്ട്രേലിയൻ താരം മാർക്കസ് സ്റ്റോയ്നിസ്. സ്പിന്നർമാർക്കെതിരെ മികച്ച രീതിയിൽ കളിക്കാനുള്ള മികവും ആത്മവിശ്വാവും തനിക്കു ലഭിച്ചത് ഐപിഎലിൽ നിന്നാണെന്ന് സ്റ്റോയ്നിസ് വ്യക്തമാക്കി. ട്വന്റി20
ന്യൂഡൽഹി ∙ ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് അടുത്ത സീസൺ മുതൽ ഹോം, എവേ മത്സര ഫോർമാറ്റിലേക്കു തിരിച്ചെത്തും. കോവിഡിനെത്തുടർന്ന് കഴിഞ്ഞ 3 ഐപിഎൽ സീസണുകളിലും തിരഞ്ഞെടുത്ത വേദികളിൽ മാത്രമായാണ് മത്സരങ്ങൾ നടത്തിയത്. എന്നാൽ 2023 Home away format, IPL, Manorama News
കൊൽക്കത്ത ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റിനെ നിയമിച്ചു. കൊൽക്കത്ത പരിശീലകനായിരുന്ന ന്യൂസീലൻഡ് മുൻ താരം ബ്രണ്ടൻ മക്കല്ലം ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായ സാഹചര്യത്തിലാണ് പണ്ഡിറ്റിന്റെ നിയമനം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
Results 1-10 of 519